വെസ്റ്റ് ഏഷ്യൻ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിന് ഒമാൻ ആതിഥേയർ

മസ്‌കത്ത് : ജൂലൈ 12 മുതൽ 21 വരെ ഒമാനിൽ നടക്കുന്ന രണ്ടാമത്തെ വെസ്റ്റ് ഏഷ്യൻ പുരുഷ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ മത്സര ഷെഡ്യൂൾ പശ്ചിമേഷ്യൻ വോളിബോൾ ഫെഡറേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ബൗഷറിലെ സുൽത്താൻ ഖാബൂസ് സ്‌പോർട്‌സ് കോംപ്ലക്‌സിൽ നടക്കുന്ന ടൂർണമെന്റിൽ ഏഴ് ദേശീയ ടീമുകൾ പ്രാദേശിക കിരീടത്തിനായി മത്സരിക്കും.
ലെബനൻ, സൗദി അറേബ്യ, ഇറാഖ് എന്നിവയ്‌ക്കൊപ്പം ഗ്രൂപ്പ് ബിയിൽ ഉൾപ്പെട്ട ഒമാനി ദേശീയ ടീം ജൂലൈ 14 ന് ലെബനനെതിരെയാണ് തങ്ങളുടെ പോരാട്ടം ആരംഭിക്കും. ഗ്രൂപ്പ് ഘട്ടങ്ങൾക്ക് ശേഷം, ജൂലൈ 20ന് സെമി ഫൈനലും 21ന് ഫൈനലും നടക്കും.










0 comments