വെനസ്വേല ഭൂകമ്പം; ദുരന്തത്തെ തോൽപ്പിച്ച് കുഞ്ഞുജീവന്‍, അവശിഷ്ടങ്ങൾക്കിടയിൽ മൂന്ന് വയസുകാരന്‍ കുടുങ്ങിക്കിടന്നത് ആറ് ദിവസം

കാരക്കസ് : വെനസ്വേലയിൽ നാശം വിതച്ച ഭൂകമ്പത്തിന് ആറ് ദിവസത്തിന് ശേഷം തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് മൂന്ന് വയസുകാരനെ ജീവനോടെ പുറത്തെടുത്തു.
ജോർദാനിൽ നിന്നുള്ള അന്താരാഷ്ട്ര രക്ഷാസംഘമാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കുട്ടിയെ പുറത്തെടുത്തതെന്ന് ബിബിസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ക്ലൈബർ മൊറാൻ എന്ന ആൺകുട്ടിയയെയാണ് ഭൂകമ്പത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ലാ ഗ്വൈറയിൽ നിന്നും കണ്ടെത്തിയത്. രക്ഷപ്പെടുത്തിയ ഉടൻ തന്നെ കുട്ടിക്ക് സ്ഥലത്തുവെച്ച് പ്രാഥമിക ചികിത്സ നൽകുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജോർദാനിയൻ സിവിൽ ഡിഫൻസ് അറിയിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
ഭൂകമ്പം കഴിഞ്ഞ് ആറാം ദിവസവും ജീവനോടെ ഒരാളെ കണ്ടെത്താനായത് രക്ഷാപ്രവർത്തകർക്കും ദുരന്തബാധിതർക്കും പ്രതീക്ഷ നൽകിയിട്ടുണ്ട്.
കുട്ടിയെ കണ്ടെത്തിയ നിമിഷം രക്ഷാപ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.











0 comments