കാർഷിക മഹോത്സവം

ഒറ്റപ്പാലം
ഒറ്റപ്പാലം മണ്ഡലം കാർഷിക വികസന പദ്ധതി ‘നാട്ടുപച്ച’യുടെ ഭാഗമായ കാർഷിക മഹോത്സവം മന്ത്രി പി പ്രസാദ് ഉദ്‌ഘാടനം ചെയ്‌തു. കെ പ്രേംകുമാർ എംഎൽഎ അധ്യക്ഷനായി. എംഎൽഎമാരായ പി മമ്മിക്കുട്ടി, എൻ ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, ഒറ്റപ്പാലം സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് കെ രത്നമ്മ, എസ് അറുമുഖ പ്രസാദ്, രവികുമാർ മീണ, പി ജി രാജേഷ്, ആർ ഷിജു ചന്ദ്രൻ, കവിത റാം, എൻ ഷീല, എസ് കൃഷ്ണദാസ്, പി വിജയകുമാർ, എൻ കെ ജയരാജൻ, ടി സുനിൽ, കെ ബാബു, മൊയ്തീൻകുട്ടി, കെ പി ശോഭന, തോമസ് ജേക്കബ്, സ്വപ്ന ജയിംസ്, കെ അരവിന്ദൻ, റെജി ജോസഫ്, കെ സുരേഷ്‌കുമാർ, അച്യുതൻകുട്ടി എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ ജാനകീദേവി സ്വാഗതവും സംഘാടക സമിതി കൺവീനർ ജെ അമല നന്ദിയും പറഞ്ഞു. പരിപാടിയുടെ ഭാഗമായി നടന്ന യുവ കർഷകസംഗമം പി പി സുമോദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒറ്റപ്പാലം അർബൻ ബാങ്ക് പ്രസിഡന്റ് യു രാജഗോപാൽ അധ്യക്ഷനായി. പി സുബ്രഹ്മണ്യൻ, കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ‘ക്ഷീര മേഖലയിലെ സംരംഭകത്വ സാധ്യതകൾ’ സെമിനാർ മിൽമ ചെയർമാൻ കെ എസ് മണി ഉദ്ഘാടനം ചെയ്‌തു. നഗരസഭാ വൈസ് ചെയർമാൻ കെ രാജേഷ് അധ്യക്ഷനായി. പി ബി പ്രിയ വിഷയം അവതരിപ്പിച്ചു. ‘കാർഷിക മേഖലയും സഹകരണ പ്രസ്ഥാനവും’ സെമിനാർ എം ഹംസ ഉദ്ഘാടനം ചെയ്‌തു. കെ എം ഹനീഫ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ ശ്രീധരൻ, കെ സി ഗീത എന്നിവർ സംസാരിച്ചു. പി എ ഉമ്മർ വിഷയം അവതരിപ്പിച്ചു. ‘കാർഷികോൽപ്പന്നങ്ങളുടെ മൂല്യവർധന പദ്ധതികളും സേവനങ്ങളും’ സെമിനാർ കെ ഡി പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പി വിജയലക്ഷ്മി അധ്യക്ഷയായി. ആർ ശരത് വിഷയം അവതരിപ്പിച്ചു. കലാ സാംസ്കാരിക സമ്മേളനം ലെക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം ചെയർമാൻ കെ ജയദേവൻ ഉദ്ഘാടനം ചെയ്‌തു. എം ആർ മുരളി അധ്യക്ഷനായി. തച്ചനാട്ടുകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാർവതി ഹരിദാസ് സ്വാഗതവും എം രൺദീഷ് നന്ദിയും പറഞ്ഞു. ഒറ്റപ്പാലം കേരള കലാലയത്തിന്റെ യോഗ ഡാൻസ്, നൃത്തനൃത്യങ്ങൾ, ലെക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം വിദ്യാർഥികളുടെ ഓട്ടൻതുള്ളൽ, മോഹിനിയാട്ടം, കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി. ഒറ്റപ്പാലം ലക്ഷ്മി തിയറ്ററിന് സമീപം പ്രത്യേകം തയ്യാറാക്കിയ പവിലിയനിലാണ് കാർഷിക മഹോത്സവം നടക്കുന്നത്. ശനി രാവിലെ പത്തിന് മത്സ്യകൃഷി: നവ സാധ്യതകൾ, പകൽ 11.30ന് കാലാവസ്ഥാ വ്യതിയാനം അതനുസരിച്ച് അനുയോജ്യമായ നെൽകൃഷി രീതികൾ വിഷയങ്ങളിൽ സെമിനാർ നടക്കും. വൈകിട്ട് നാലിന് സമാപനയോഗം മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും.










0 comments