ആശാ വർക്കർമാരുടെ വേതനം 21,000 രൂപയാക്കണം

ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്യുന്നു
പുതുശേരി
ആശാവർക്കർമാരുടെ വേതനം 21,000 രൂപയാക്കണമെന്നും തൊഴിലാളികളായി അംഗീകരിക്കണമെന്നും ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. എൽ ഇന്ദിര നഗറിൽ(ഇ കെ നായനാർ സ്മാരക മന്ദിരം കൂട്ടുപാത) സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എം പത്മിനി അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ ഗീത പ്രവർത്തന റിപ്പോർടും അഖിലേന്ത്യാ പ്രസിഡന്റ് പി പി പ്രേമ സംഘടനാ റിപ്പോർടും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എ പ്രഭാകരൻ, ടി കെ അച്യുതൻ, വി സരള, സിപിഐ എം ഏരിയ സെക്രട്ടറി നിതിൻ കണിച്ചേരി, ആശാ വർക്കേഴ്സ് യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ രമണി, സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ സുരേഷ്, ഡിവിഷൻ പ്രസിഡന്റ് എസ് സജിത്ത്, എം ലതിക എന്നിവർ സംസാരിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ് ബി രാജു സ്വാഗതവും കെ അജിത നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ അജിത(പ്രസിഡന്റ്), കെ രേണുക, കെ ഗീത, സി അംബിക(വൈസ് പ്രസിഡന്റുമാർ), കെ രമണി(സെക്രട്ടറി), കെ അംബിക, എസ് സജിത, പ്രേമ(ജോയിന്റ് സെക്രട്ടറിമാർ), കെ ഹേമലത(ട്രഷറർ).










0 comments