5 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ

പാലക്കാട്
പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി അഥിതി തൊഴിലാളി പിടിയിലായി. ഒഡിഷ സ്വദേശി ആനന്ദ് പാരിച്ച(36)യാണ് പിടിയിലായത്. വ്യാഴം പുലർച്ചെ നാലോടെ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ച് കിലോ കഞ്ചാവുമായി ഇയാൾ പിടിയിലായത്. ആർപിഎഫ് ഇൻസ്‌പെക്ടർമാരായ അജു പി ഷാജി, ബിനോയ് കുര്യൻ, അജിത് അശോകൻ, എഎസ്ഐ ജഗ്നനാനന്ദ്, സാവിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ യു ഹരികൃഷ്ണൻ, എം അനീഷ് എന്നിവരുടെ നേതൃത്തിലായിരുന്നു പരിശോധന.










0 comments