അൽപ്പം വിത്തുവിശേഷം

നിധിൻ ഇൗപ്പൻ
Published on Nov 25, 2025, 12:00 AM | 1 min read
മികച്ചയിനം നെല്ല്, കുരുമുളക്, പച്ചക്കറി എന്നീ വിത്തുകൾ ഉൽപ്പാദിപ്പിച്ച് അനങ്ങനടിയിലെ സംസ്ഥാന വിത്തുൽപ്പാദനകേന്ദ്രം. 19 ഏക്കറിലാണ് ഫാം. ഇതിൽ 11 ഏക്കറിൽ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നെൽവിത്ത് ഉൽപ്പാദനം. ഉമ, പൊൻമണി എന്നിവയാണ് പ്രധാനം. തക്കാളി, വഴുതന, മുളക്, പാവൽ, പടവലം, കാന്താരി, പയർ, കാബേജ്, കോളിഫ്ലവർ എന്നിവയുടെ വിത്തുകളും ലഭിക്കും. ടിഷ്യുകൾച്ചർ നേന്ത്രവാഴത്തൈകളുമുണ്ട്. റോസ് ചെമ്പരത്തി, ജമന്തി പൂച്ചെടികളും പന്നിയൂർ, കരിമുണ്ട കുരുമുളക് വിത്തുകളും തൈകളും കിട്ടും. സീനിയർ അഗ്രികൾച്ചർ ഓഫീസർ ശരത് മോഹന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. അഗ്രികൾച്ചർ അസിസ്റ്റന്റ് രാജേഷ്, സീനിയർ ക്ലർക്ക് വിഷ്ണുപ്രസാദ് എന്നിവർക്കൊപ്പം19 തൊഴിലാളികളുമുണ്ട്. കഴിഞ്ഞവർഷം മാത്രം എട്ടുലക്ഷം രൂപയുടെ ലാഭമുണ്ടായി. ജില്ലാപഞ്ചായത്തിന്റെ പദ്ധതിയിൽ 2023ൽ 3.5 കോടി രൂപ ചെലവിൽ ഫാം നവീകരണംതുടങ്ങി. കഴിഞ്ഞ ഒക്ടോബറിൽ നവീകരിച്ച ഫാം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്‌തു.










0 comments