ad
Deshabhimani

മലബാർ ദേവസ്വം ബോർഡ് 
സമഗ്ര നിയമം നടപ്പാക്കണം

മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Aug 06, 2026, 02:00 AM | 1 min read

ശ്രീകൃഷ്ണപുരം ​

മലബാർ ദേവസ്വം ബോർഡ് സമഗ്ര നിയമം ഉടൻ നടപ്പാക്കണമെന്ന്‌ ​മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ(സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. എ വേണുഗോപാൽ നഗറിൽ(ശ്രീകൃഷ്ണപുരം പഞ്ചായത്ത്‌ കല്യാണമണ്ഡപം) നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എൻ പി വിനയകുമാർ അധ്യക്ഷനായി. പി ജയചന്ദ്രൻ രക്തസാക്ഷി പ്രമേയവും ഇ പി ശിവശങ്കരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ രാകേഷ് റിപ്പോർടും ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ സംഘടനാ റിപ്പോർടും അവതരിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ, സിപിഐ എം ഏരിയ സെക്രട്ടറി കെ ജയദേവൻ, സിഐടിയു ഡിവിഷൻ പ്രസിഡന്റ് എം മോഹനൻ, സെക്രട്ടറി പി കെ ശശിധരൻ, പേരാമ്പ്ര ശ്രീകുമാർ, പി രാമദാസ്, സ്വാഗതസംഘം വൈസ് ചെയർമാൻ ബി രാജേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എൻ പി വിനയകുമാർ (പ്രസിഡന്റ്), കെ രാകേഷ്(സെക്രട്ടറി), വി ഹരി വാര്യർ(ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home