ad
Deshabhimani

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 
3.5 കിലോ കഞ്ചാവ്‌ കണ്ടെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 01, 2026, 12:01 AM | 1 min read

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 
3.5 കിലോ കഞ്ചാവ്‌ കണ്ടെടുത്തു

പാലക്കാട്

പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പൊലീസും ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ 3.5 കിലോ കഞ്ചാവ്‌ കണ്ടെത്തി. ജനറൽ കോച്ച് യാത്രക്കാരുടെ വിശ്രമമുറിയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ ബാഗ് പരിശോധിച്ചപ്പോഴാണ് നാല്‌ പൊതികളായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്. റെയിൽവേ പൊലീസ് ഡിവൈഎസ്‌പി വി കൃഷ്ണൻ, എസ്‌ഐ കെ ജെ പ്രവീൺ, ആർപിഎഫ് സിഐ ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ലഹരിക്കടത്ത്‌ തടയുന്നതിനായി പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home