ad
Deshabhimani

സൈലന്റ്‌വാലി വനത്തിൽ കുടുങ്ങിയ 3 വിദ്യാർഥികളെ രക്ഷപ്പെടുത്തി

വനത്തിൽ കുടുങ്ങിയവരെ താഴെ എത്തിക്കുന്നു
വെബ് ഡെസ്ക്

Published on Aug 28, 2025, 02:00 AM | 1 min read

മണ്ണാർക്കാട്
സൈലന്റ്‌വാലി മലനിരകളിൽ തത്തേങ്ങലം ഭാഗത്ത് കുടുങ്ങിയ മൂന്ന് കോളേജ്‌ വിദ്യാർഥികളെ രക്ഷപ്പെടുത്തി. സ്വകാര്യ കോളേജ്‌ വിദ്യാർഥികളും നാട്ടുകൽ സ്വദേശികളുമായ ഇർഫാൻ, മുർഷിദ്, ഷമീം എന്നിവരെയാണ്‌ വനപാലകർ, ആർആർടി, പൊലീസ്, അഗ്നിരക്ഷാസേന, സിവിൽഡിഫൻസ് അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്ന്‌ രക്ഷപ്പെടുത്തിയത്‌. ബുധൻ രാത്രി എട്ടോടെ തത്തേങ്ങലം ഭാഗത്തെ കല്ലുംപാറ മലയിൽനിന്ന്‌ മൊബൈൽ വെളിച്ചം കണ്ട പ്രദേശവാസികളാണ്‌ വനം വകുപ്പിനെ വിവരം അറിയിച്ചത്‌. തുടർന്ന്‌ വകുപ്പുദ്യോഗസ്ഥരുടെയും ദ്രുതകർമസേനയുടെയും നേതൃത്വത്തിൽ മലയിൽ തിരച്ചിൽ നടത്തി. രാത്രി 9.30ഓടെ മലയിൽ വിദ്യാർഥികളെ കണ്ടെത്തി. രാത്രി പത്തോടെ മൂവരെയും താഴെയുള്ള വനംവകുപ്പിന്റെ ക്യാമ്പ് ഓഫീസിലെത്തിച്ചു. രാവിലെ പത്തോടെ മൂന്നുപേർ മലയിലേക്ക്‌ കയറിപ്പോകുന്നത്‌ നാട്ടുകാർ കണ്ടിരുന്നു. കാടുകാണാനെത്തിയ ഇവർക്ക് രാത്രി വഴിതെറ്റി വനത്തിൽ അകപ്പെടുകയായിരുന്നുവെന്ന്‌ വനംവകുപ്പ്‌ അറിയിച്ചു. വ്യാഴാഴ്ച ഇവരെ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി നടപടി പൂർത്തിയാക്കിയശേഷം ബന്ധുക്കളോടൊപ്പം അയക്കും. അനധികൃതമായി വനത്തിനുള്ളിൽ പ്രവേശിച്ചതിന്‌ പിഴ ചുമത്താനാണ് വകുപ്പിന്റെ തീരുമാനം.​




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home