Deshabhimani
ad

കണ്ണീർ കാലവർഷം

125 കോടിയുടെ കൃഷിനാശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
ടി എസ്‌ അഖിൽ

Published on Jun 14, 2025, 01:00 AM | 1 min read

പാലക്കാട്‌

കാലവർഷത്തിനൊപ്പം ജില്ലയിൽ പെയ്തിറങ്ങിയത്‌ കർഷകരുടെ കണ്ണീരും. മെയ്‌ 20 മുതൽ ജൂൺ 13 വരെ കാർഷിക മേഖലയിലുണ്ടായത്‌ 125.6 കോടി രൂപയുടെ നഷ്ടം. 16,091 കർഷകരുടെ 7,655.24 ഹെക്ടർ കൃഷി നശിച്ചു. ജൂണിൽ എത്തേണ്ട മഴ മെയ്‌ അവസാനം എത്തിയതും തുടർച്ചയായി ദിവസങ്ങളോളം മഴ പെയ്തതും നാശം വർധിപ്പിച്ചു. നെൽക്കർഷകർക്കാണ്‌ മഴ കൂടുതൽ ദുരിതമായത്‌. കനത്ത മഴയിൽ 57,134 കർഷകരുടെ കൊയ്യാറായ 3,156.3 ഹെക്ടർ നെൽക്കൃഷി നശിച്ചു. 47.33 കോടിയുടെ നഷ്ടമാണ്‌ ഉണ്ടായത്‌. ഒന്നാംവിളയ്‌ക്കായി പൊടിവിത നടത്തിയവരും ഞാറ്റടി തയ്യാറാക്കിയവരും നഷ്ടം നേരിട്ടു. 8,133 കർഷകരുടെ 4,362 ഹെക്ടർ സ്ഥലത്താണ്‌ നാശമുണ്ടായത്‌. 63.43 കോടിയാണ്‌ ഈ വിഭാഗത്തിൽ നഷ്ടം. നെല്ല്‌ കഴിഞ്ഞാൽ കൂടുതൽ നാശം വാഴക്കൃഷിക്കാണ്‌. കനത്ത മഴയിൽ കുലച്ച 12,320 വാഴ നശിച്ചു. കാറ്റിൽ 1.34 ലക്ഷം വാഴയും നശിച്ചു. ആകെ 75.59 ഹെക്ടർ സ്ഥലത്ത്‌ 8.8 കോടി രൂപയുടെ നാഷ്ടമുണ്ടായി. കുലയ്ക്കാത്ത 41,404 വാഴ കാറ്റിലും 610 വാഴ മഴയിലും നശിച്ചു. 8.1 ഹെക്ടർ പച്ചക്കറി, 14.1 ഹെക്ടർ കുരുമുളക്‌, 4.71 ഹെക്ടർ കവുങ്ങ്‌, 1.71 ഹെക്ടർ റബർ, 3.02 ഹെക്ടർ കപ്പ, 2.2 ഹെക്ടർ തെങ്ങുകൃഷിയും നശിച്ചു. എള്ള്‌, കപ്പ, മാവ്‌, ജാതി, മറ്റ്‌ പഴവർഗങ്ങൾ എന്നീ കൃഷികൾക്കും മഴ വില്ലനായി. ചിറ്റൂർ കൊല്ലങ്കോട്‌ ബ്ലോക്കുകളിലാണ്‌ കൂടുതൽ നഷ്ടം. ചിറ്റൂരിൽ 1877.22 ഹെക്ടറും കൊല്ലങ്കോട്‌ 1783.11 ഹെക്ടറും കൃശിനശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home