ക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കണം താക്കീതായി ചുമട്ടുതൊഴിലാളി മാർച്ച്

ക്ഷേമ ബോർഡ് പുനഃസംഘടിപ്പിക്കണം
താക്കീതായി ചുമട്ടുതൊഴിലാളി മാർച്ച്
പാലക്കാട്
വിവിധ ആവശ്യങ്ങളുന്നയിച്ച് ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ ക്ഷേമനിധി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു. മാർച്ച് സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ഇ എൻ സുരേഷ്ബാബു ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി പി എൻ മോഹനൻ അധ്യക്ഷനായി. കെ ടി ഉദയകുമാർ, വി അനിരുദ്ധൻ, സി ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ബി വിജയൻ സ്വാഗതവും സി കെ നാരായണൻ നന്ദിയും പറഞ്ഞു.ചുമട്ടു തൊഴിലാളി സംസ്ഥാന ക്ഷേമ ബോർഡ് അടിയന്തരമായി പുനഃസംഘടിപ്പിക്കുക, തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും അടിയന്തരമായി അനുവദിക്കുക, താൽക്കാലിക ജീവനക്കാരെ സംരക്ഷിക്കുക, ജീവനക്കാരെ അന്യായമായി സ്ഥലംമാറ്റുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.










0 comments