Deshabhimani

വനംവകുപ്പിൽ മാനദണ്ഡം അട്ടിമറിച്ച്‌ സ്ഥലംമാറ്റം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2026, 12:00 AM | 1 min read

സ്വന്തം ലേഖകൻ

പാലക്കാട്

ജില്ലയിലെ വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ പൊതുസ്ഥലംമാറ്റം മാനദണ്ഡം കാറ്റിൽപ്പറത്തി. സർവീസിൽ ഒരു വർഷംപോലും പൂർത്തിയാക്കാത്തവരെ തിരുകിക്കയറ്റിയും ദുർഘട മേഖലകളിൽ മൂന്ന്‌ വർഷത്തിലേറെ സേവനമനുഷ്ഠിച്ചവരെയും മുലയൂട്ടുന്ന അമ്മമാരെയും തഴഞ്ഞുമാണ് പുതിയ സ്ഥലംമാറ്റ ഉത്തരവ്. അർഹർ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരിക്കെ ധൃതിപിടിച്ചാണ് വിവാദ ഉത്തരവ് ഇറക്കിയത്. ഒരു സ്റ്റേഷനിൽ മൂന്നുവർഷം പൂർത്തിയാക്കിയ ജീവനക്കാരിൽനിന്ന് ഏപ്രിൽ 30-ന് ഓൺലൈനായി അപേക്ഷ ക്ഷണിച്ച് മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ അന്തിമ ഉത്തരവ് നീണ്ടു. തെരഞ്ഞെടുപ്പിനുശേഷം അപേക്ഷകൾ പരിശോധിച്ച് മൂന്നുവർഷം പൂർത്തിയാക്കിയ 78 ജീവനക്കാരെ ഉൾപ്പെടുത്തി സെപ്‌തംബർ 11-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ആദ്യ ഉത്തരവ് പുറത്തിറക്കി. എന്നാൽ 14-ന് ഈ ഉത്തരവ് മരവിപ്പിക്കുകയും ഒക്ടോബർ ഒന്നിന് തികച്ചും വിചിത്രമായ രീതിയിൽ പുതിയ ഉത്തരവ് പ്രസിദ്ധീകരിക്കുകയുമായിരുന്നു. ആദ്യ ഉത്തരവ് പൂർണമായും അട്ടിമറിച്ച് ഇറക്കിയ പുതിയ പട്ടികയിൽ ഒരു സ്റ്റേഷനിൽ ഒരു വർഷംപോലും തികയ്ക്കാത്ത 84 പുതിയ ജീവനക്കാരെ തിരുകിക്കയറ്റി. ആലത്തൂർ, നെല്ലിയാമ്പതി, ഒറ്റപ്പാലം തുടങ്ങിയ റേഞ്ചുകളിലാണ് ഇത്തരം ഇടപെടൽ വ്യാപകമായി നടന്നത്. മുൻ ഉത്തരവ് പ്രകാരം അർഹമായ ഓപ്ഷനുകൾ ലഭിച്ച പല ഉദ്യോഗസ്ഥരെയും പുതിയ ലിസ്റ്റിൽനിന്ന് പാടെ ഒഴിവാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home