നടുക്കം മാറാതെ മേലെ കൂമ്പാറ; രക്ഷാപ്രവർത്തനത്തിൽ ഒന്നിച്ച് നാട്

താഴ്ചയിലേക്ക് മറിഞ്ഞ ട്രാവലർ രക്ഷാപ്രവർത്തകർ റോഡിലേക്ക് വലിച്ചുകയറ്റുന്നു
പി ചന്ദ്രബാബു
Published on Oct 04, 2026, 12:41 AM | 1 min read
മുക്കം
കക്കാടംപൊയിലിൽനിന്ന് വരികയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന്റെ ഞെട്ടൽ മാറാതെ കൂമ്പാറ ഗ്രാമം. ശനി പകൽ ഒന്നോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. വലിയ ശബ്ദത്തോടെ വാഹനം താഴ്ചയിലേക്ക് മറിഞ്ഞതും കുട്ടികളടക്കമുള്ളവരുടെ നിലവിളിയും കേട്ടാണ് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയത്. 23 പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. തലകീഴായി മറിഞ്ഞ വാഹനത്തിൽനിന്ന് നാട്ടുകാരാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയതും ആശുപത്രികളിലാക്കിയതും. പരിക്കുപറ്റിയ ഒരു സ്ത്രീ ഒഴികെയുള്ള യാത്രക്കാരെ ആശുപത്രികളിലേക്ക് എത്തിച്ചത് നാട്ടുകാരും സന്നദ്ധ പ്രവർത്തകരുമാണ്. 30 വയസ്സുകാരി ഗർഭിണി സീറ്റുകൾക്കിടയിൽ കുടുങ്ങിയത് നാട്ടുകാരുടെ രക്ഷാപ്രവർത്തനം നിസ്സഹായാവസ്ഥയിലാക്കി. ഇവരെ 20 മിനിറ്റ് നേരത്തെ സാഹസിക രക്ഷാപ്രവർത്തനത്തിനുശേഷം മുക്കം അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.









0 comments