ad
Deshabhimani

നായ ഓടിച്ചു, റോഡിലേക്കിറങ്ങിയ വിദ്യാർഥിക്ക്‌ കാറിടിച്ച് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 12, 2026, 12:00 AM | 1 min read

നായ ഓടിച്ചു, റോഡിലേക്കിറങ്ങിയ വിദ്യാർഥിക്ക്‌ കാറിടിച്ച് പരിക്ക്

പട്ടാമ്പി

തെരുവുനായ ആക്രമിക്കാനൊരുങ്ങിയപ്പോൾ ഭയന്ന്‌ റോഡിലേക്കോടിയ പത്താംക്ലാസുകാരിക്ക്‌ കാറിടിച്ച്‌ പരിക്കേറ്റു. പട്ടാമ്പി ജിവിഎച്ച്‌എസ്‌എസിലെ വിദ്യാർഥിക്കാണ്‌ തലയിലും കാലിലും പരിക്കേറ്റത്‌. പരിക്ക്‌ ഗുരുതരമല്ല. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു അപകടം. സ്‌കൂൾ പരിസരത്ത്‌ തെരുവുനായശല്യം രൂക്ഷമാണ്‌. ഏതുനിമിഷവും നായ്‌ക്കളുടെ ആക്രമണമേൽക്കാം എന്ന ഭീതിയോടെയാണ്‌ അധ്യാപകരും വിദ്യാർഥികളും സ്‌കൂളിലെത്തുന്നത്‌. വിദ്യാർഥിയെ കാറിടിക്കുന്നതിന്റെ സിസിടിവി ദൃശ്യം വ്യാഴാഴ്‌ച പുറത്തുവന്നു. നൂറുകണക്കിന്‌ വാഹനങ്ങൾ കടന്നുപോകുന്ന പട്ടാമ്പി– പെരിന്തൽമണ്ണ പാതയിൽ വിദ്യാർഥി തലനാരിഴയ്‌ക്കാണ്‌ രക്ഷപ്പെട്ടത്‌. സ്‌കൂൾ പരിസരത്തെ തെരുവുനായ്‌ക്കളെ നിയന്ത്രിക്കാൻ പട്ടാമ്പി നഗരസഭാ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home