ബാസ്‌കറ്റ്‌ബോൾ ലീഗ് കേരള
കലാശപ്പോരാട്ടം ഇന്ന്

കൊച്ചി
ബാസ്‌കറ്റ്‌ബോൾ ലീഗ് കേരള കലാശപ്പോരാട്ടം വെള്ളിയാഴ്‌ച നടക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ പകൽ 11ന് മത്സരം തുടങ്ങും. മൂന്ന് വിഭാഗങ്ങളിൽ കലിക്കറ്റ് വാരിയേഴ്‌സ് ഫെൈനലിൽ എത്തി. അണ്ടർ-19 പെൺകുട്ടികളുടെ വിഭാഗത്തിലാണ് തകർപ്പൻ ജയത്തോടെ ആതിഥേയരായ കൊച്ചി സ്റ്റാലിയൻസ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടി. കോട്ടയം ബൈസൺസിനെ (60-–38) തകർത്തു. ഫൈനലിൽ കലിക്കറ്റ് വാരിയേഴ്‌സാണ് എതിരാളി.
അണ്ടർ-14 പെൺകുട്ടികളുടെ വിഭാഗത്തിൽ കലിക്കറ്റ് വാരിയേഴ്‌സ് തൃശൂർ ടസ്‌കേഴ്‌സുമായി ഏറ്റുമുട്ടും. സെമിയിൽ കൊച്ചി സ്റ്റാലിയൻസിനെ (48–-45) തൃശൂർ ടസ്‌കേഴ്‌സും ആലപ്പുഴ ഡോൾഫിൻസി (59-–34)നെ കലിക്കറ്റ് വാരിയേഴ്‌സും തോൽപ്പിച്ചു. അണ്ടർ-19 പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ ടസ്‌കേഴ്‌സിനെ (61-–28) സ്‌കോറിന് തകർത്ത് കലിക്കറ്റ് ഫൈനലിൽ കടന്നിരുന്നു. അണ്ടർ-14 ആൺകുട്ടികളുടെ കലാശപ്പോരാട്ടത്തിൽ കലിക്കറ്റ് വാരിയേഴ്‌സ് കോട്ടയം ബൈസൺസുമായി ഏറ്റുമുട്ടും. സെമിയിൽ ആലപ്പുഴ ഡോൾഫിൻസിനെ (64–55) കലിക്കറ്റ് തോൽപ്പിച്ചു. കൊച്ചി സ്റ്റാലിയൻസിനെയാണ് (72-–56) കോട്ടയം ബൈസൺസ് തോൽപ്പിച്ചത്.അണ്ടർ-19 ആൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂർ ടസ്‌കേഴ്‌സ് ഫൈനലിൽ ഇടം നേടി.








0 comments