ഡൽഹി സമരത്തിന് ഐക്യദാർഢ്യം എസ്‌എഫ്‌ഐ മാർച്ചിൽ പ്രതിഷേധമിരന്പി

ഡൽഹി സമരത്തിന് ഐക്യദാർഢ്യം
എസ്‌എഫ്‌ഐ മാർച്ചിൽ പ്രതിഷേധമിരന്പി
പാലക്കാട്
നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കും ക്രമക്കേടുകൾക്കും ഉത്തരവാദിയായ ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ എസ്‌എഫ്‌ഐ മാർച്ചിൽ വിദ്യാർഥി രോഷമിരന്പി. പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്കായിരുന്നു മാർച്ച്. ഹെഡ്‌പോസ്‌റ്റിന് മുന്നിൽ വിദ്യാർഥികളെ തടഞ്ഞ പൊലീസ് ജലപീരങ്കിയും പ്രയോഗിച്ചു. വിദ്യാർഥികളെ അറസ്‌റ്റ് ചെയ്‌ത് നീക്കി. വൈകിട്ട് നാലോടെ വിക്‌ടോറിയ കോളേജിന് പരസരത്തുനിന്നാണ് മാർച്ച് ആരംഭിച്ചത്. പ്രതിഷേധം എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് വിപിൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷാദുലി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി വി അഭിഷേക്, സംസ്ഥാന കമ്മിറ്റി അംഗം വിഷ്‌ണുപ്രിയ, ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് ഫായിസ്, ജോയിന്റ് സെക്രട്ടറിമാരായ എ അഫ്‌സൽ, വി നന്ദു എന്നിവർ സംസാരിച്ചു.










0 comments