ad
Deshabhimani

സിവിൽ സർവീസിനെ സംരക്ഷിക്കണം കെജിഒഎ 
ജില്ലാ മാർച്ച്‌ ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 19, 2026, 12:00 AM | 1 min read

സിവിൽ സർവീസിനെ സംരക്ഷിക്കണം കെജിഒഎ 
ജില്ലാ മാർച്ച്‌ ഇന്ന്‌

പാലക്കാട്‌

കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ(കെജിഒഎ) നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്‌ച ജില്ലാ മാർച്ചും ധർണയും നടത്തും. പകൽ 11ന്‌ പാലക്കാട് അഞ്ചുവിളക്ക് പരിസരത്തുനിന്നാരംഭിക്കുന്ന പ്രകടനം സിവിൽ സ്റ്റേഷനിൽ സമാപിക്കും. തുടർന്ന്‌ നടക്കുന്ന ധർണ കെജിഒഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് ദിലീപ് ഉദ്ഘാടനം ചെയ്യും. കേരളം ആർജിച്ച വികസനക്ഷേമ നേട്ടങ്ങളുടെ തുടർച്ച ഉറപ്പാക്കി സിവിൽ സർവീസിനെ സംരക്ഷിക്കുക, അഞ്ചുവർഷ തത്വം പാലിച്ച് ശമ്പള പരിഷ്കരണം യാഥാർഥ്യമാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പെൻഷൻ സാധൂകരണ നിയമം, ലേബർ കോഡുകൾ എന്നിവ പിൻവലിക്കുക, മാനദണ്ഡ വിരുദ്ധ സ്ഥലംമാറ്റങ്ങൾ റദ്ദാക്കുക, പൊതുസ്ഥലം മാറ്റം അടിയന്തരമായി നടപ്പാക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ മാർച്ച്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home