പാലക്കാട് മെഡിക്കൽ കോളേജിൽ ശന്പളം മുടങ്ങി

മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടില്ല
പാലക്കാട് മെഡിക്കൽ കോളേജിൽ ശന്പളം മുടങ്ങി
സ്വന്തം ലേഖകൻ
പാലക്കാട് ധനവകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വി ഡി സതീശൻ ഫയലിൽ ഒപ്പിടാത്തതിനാൽ പാലക്കാട് ഗവ. മെഡിക്കൽ കോളേജിലെ നാനൂറിലധികം ജീവനക്കാർക്ക് ശന്പളം മുടങ്ങി. സാധാരണ അഞ്ചാം തീയതിക്കുള്ളിൽ നൽകുന്ന ശന്പളമാണ് പതിനൊന്ന് കഴിഞ്ഞിട്ടും കൊടുക്കാത്തത്. ശന്പളവിതരണത്തിന് തുക ലഭിക്കാത്തതാണ് തടസ്സം. തുക അനുവദിക്കുന്നതിനുള്ള ഫയൽ ധനവകുപ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയിട്ട് ദിവസങ്ങളായിട്ടും ഇതുവരെ ഒപ്പിട്ടിട്ടില്ല. ശന്പളം ലഭിക്കാൻ ഒരാഴ്‌ചയെങ്കിലും ആകുമെന്നാണ് സൂചന. ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരെയും പ്രതിസന്ധി ബാധിച്ചു. പട്ടികജാതി വികസനവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിൽ ഏറെ കാലത്തിനുശേഷമാണ് ശന്പളം മുടങ്ങുന്നത്. ജില്ലയിൽനിന്നുള്ള മന്ത്രിയുടെ വകുപ്പിനുകീഴിലായിട്ട് കൂടിയാണ് മെഡിക്കൽ കോളേജിന് ഇൗ ദുരവസ്ഥ. ഭരണമാറ്റത്തിനുപിന്നാലെ പല തസ്‌തികകളിലും മാനദണ്ഡം ലംഘിച്ച് സ്ഥലമാറ്റം നടത്തിയതും നടപടിക്രമങ്ങളെ ബാധിച്ചിട്ടുണ്ട്. അധികാരത്തിലെത്തിയതിനുപിന്നാലെ മന്ത്രി കെ എ തുളസി മെഡിക്കൽ കോളേജിന്റെ സമഗ്ര വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ നിരവധിതവണ യോഗം ചേർന്നിരുന്നു. എന്നാൽ, ശന്പള വിതരണംപോലും ശരിയായി നടപ്പാക്കാനായിട്ടില്ല.










0 comments