Deshabhimani

തോലനൂരിൽ 5 പേർക്ക്‌ 
തെരുവുനായയുടെ കടിയേറ്റു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2026, 12:00 AM | 1 min read

തോലനൂരിൽ 5 പേർക്ക്‌ 
തെരുവുനായയുടെ കടിയേറ്റു

കുഴൽമന്ദം

തോലനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ച് കാൽനടയാത്രികർക്കും ഒരു പശുവിനും പോത്തിനും കടിയേറ്റു. വ്യാഴം, വെള്ളി ദിവസങ്ങളിലായി തോലനൂരിലെ കടുങ്ങം, കോവിലിങ്കൽ എന്നീ പ്രദേശങ്ങളിലെ അഞ്ച് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. കടിയേറ്റവർ കുഴൽമന്ദം കമ്യൂണിറ്റി ഹെൽത്ത് സെന്ററിലും ജില്ലാ ആശുപത്രിയിലും ചികിത്സതേടി. കുത്തനൂർ മൃഗാശുപത്രിയിലെ വെറ്ററിനറി ഡോ. ജ്യോതി ശങ്കർ കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് വീട്ടിലെത്തി കുത്തിവയ്‌പ്പ് നടത്തി. തോലനൂരിലും പരിസരപ്രദേശങ്ങളിലും വ്യാപകമായ തോതിൽ തെരുവുനായശല്യം വർധിച്ചിരിക്കുകയാണ്. സ്ത്രീകളും കുട്ടികളുമടക്കം ഏറെ ഭയത്തോടെയാണ് വീട്ടിൽ കഴിയുന്നത്. റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രികരെയും ആക്രമിക്കുന്നതായി ആക്ഷേപമുണ്ട്. റോഡിലൂടെ അലഞ്ഞുതിരിഞ്ഞുനടക്കുന്ന തെരുവുനായ്ക്കളെ ഇല്ലായ്മ ചെയ്യാനാവശ്യമായ നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുന്നറിയിപ്പ്‌ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home