"കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ്' തുടങ്ങി

"കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ്' തുടങ്ങി
പാലക്കാട്
കുടുംബശ്രീ ജില്ലാ മിഷൻ ജില്ലയിലെ രണ്ടാമത്തെ "കഫേ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ്' കൊഴിഞ്ഞാമ്പാറയില്‍ സുമേഷ് അച്യുതന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. എയര്‍കണ്ടീഷന്‍ ചെയ്ത പ്രീമിയം കഫെയില്‍ വെജ്, നോണ്‍വെജ് വിഭവങ്ങള്‍, ജ്യൂസുകള്‍, കുഴിമന്തി, അല്‍ഫാം, ചൈനീസ് വിഭവങ്ങള്‍ എന്നിവ ലഭ്യമാണ്. ഒരേസമയം 80 പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. വഴിയാത്രക്കാര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ശൗചാലയ സൗകര്യവും ഉള്‍പ്പെടെ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളോടെയുമാണ് റെസ്റ്റോറന്റ്. എന്‍ പ്രതിഭ, ആര്‍ ആതിര, ജ്യോതിക എന്നിവരടങ്ങുന്ന സംഘമാണ് സംരംഭത്തിന് പിന്നില്‍. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് ടി രാമകൃഷ്ണന്‍ അധ്യക്ഷനായി. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി.









0 comments