കോട്ടമൈതാനത്ത് പൊലീസ് സ്മൃതിദിന പരേഡ്

പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച പൊലീസ് സ്മൃതിദിന പരേഡ്
പാലക്കാട്
കർമരംഗത്ത് വീരമൃത്യു വരിച്ച പൊലീസ് സേനാംഗങ്ങൾക്ക് പ്രണാമമർപ്പിച്ച് കോട്ട മൈതാനത്തുള്ള പൊലീസ് സ്മൃതി മണ്ഡപത്തിൽ ജില്ലാ പൊലീസ് സ്മൃതിദിന പരേഡ് സംഘടിപ്പിച്ചു. ജില്ലാ പൊലീസ് മേധാവി എ അബ്ദുൾ റാഷി പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. സ്മൃതി ദിനാചരണത്തോടനുബന്ധിച്ച് നടന്ന രക്തദാന ക്യാമ്പ് എ അബ്ദുൽ റാഷി ഉദ്ഘാടനം ചെയ്തു. ഡിവൈഎസ്‌പി ചിറ്റൂർ ഇൻ-ചാർജ് ശശിധരൻ അധ്യക്ഷനായി. ഡോ. നിൻഷ, സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പി സന്തോഷ് കുമാർ, കാസിം എന്നിവർ സംസാരിച്ചു. ബ്ലഡ് ബാങ്ക് കൗൺസിലർ രജിത രാജ് ബോധവൽക്കരണ ക്ലാസെടുത്തു. ഡോ. കൃഷ്ണദാസ് സ്വാഗതവും സി ഐ അരുൺ കുമാർ നന്ദിയും പറഞ്ഞു.









0 comments