ad
Deshabhimani

നാളെ 17 കേന്ദ്രങ്ങളിൽ 
ഡിവൈഎഫ്‌ഐ ‘യങ് ഇന്ത്യ'

Young India
വെബ് ഡെസ്ക്

Published on Aug 14, 2026, 12:47 AM | 1 min read

കോഴിക്കോട്

‘വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽ നിഷേധത്തിനും പകരം ചോദിക്കുക, ഉണരണം ഇന്ത്യ പൊരുതണം യുവത’ എന്ന മുദ്രാവാക്യം ഉയർത്തി സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിൽ 17 കേന്ദ്രങ്ങളിൽ ‘യങ് ഇന്ത്യ' ക്യാമ്പയിൻ സംഘടിപ്പിക്കും. ശനിയാഴ്‌ച ബ്ലോക്ക്‌ കേന്ദ്രങ്ങളിലാണ്‌ പരിപാടി. ജില്ലയിലാകെ ഒരു ലക്ഷം യുവതീ യുവാക്കൾ അണിനിരക്കുമെന്ന്‌ ജില്ലാ സെക്രട്ടറി കെ അരുണും പ്രസിഡന്റ്‌ ദിപു പ്രേംനാഥും പ്രസ്‌താവനയിൽ പറഞ്ഞു. കോഴിക്കോട് ടൗൺ ബ്ലോക്ക്‌ കമ്മിറ്റി നേതൃത്വത്തിൽ കോവൂരിൽ നടക്കുന്ന പരിപാടി ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്റിയാസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കുന്നുമ്മലിൽ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ് സുജാത, വടകരയിൽ ഡിവൈഎഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം വി ജയരാജൻ, ഫറോക്കിൽ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ അഡ്വ. എൽ ജി ലിജീഷ്, കക്കോടിയിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി സി ഷൈജു, നാദാപുരത്ത്‌ മുൻ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി കെ റഫീഖ്, കോഴിക്കോട്നോർത്തിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റി അംഗം എൻ സുകന്യ എന്നിവർ ഉദ്‌ഘാടനം ചെയ്യും. പേരാമ്പ്രയിൽ മുൻ മന്ത്രി കെ ടി ജലീൽ, ബാലുശേരിയിൽ ജില്ലാ സെക്രട്ടറി കെ അരുൺ, കോഴിക്കോട് സൗത്തിൽ പ്രസിഡന്റ്‌ ദിപു പ്രേംനാഥ്‌, തിരുവമ്പാടിയിൽ ട്രഷറർ കെ എം നിനു, നരിക്കുനിയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ ഷഫീഖ്‌, കൊയിലാണ്ടിയിൽ സംസ്ഥാന കമ്മിറ്റി അംഗം പി എം ആർഷോ, പയ്യോളി സംസ്ഥാന കമ്മിറ്റി അംഗം എ കെ ഷാനിബ്‌, താമരശേരിയിൽ കെ സുനിൽ, കുന്നമംഗലത്ത്‌ എ എം റഷീദ്‌, ഒഞ്ചിയത്ത്‌ ഉണ്ണികൃഷ്ണൻ വയനാട്‌ എന്നിവർ ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home