സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ ഡിജിപി കുഴഞ്ഞു വീണു

പനാജി: ഗോവയിൽ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനിടെ പൊലീസ് ഡയറക്ടര്‍ ജനറൽ കുഴഞ്ഞു വീണു. ഡിജിപി അലോക് കുമാറാണ് വേദിക്ക് സമീപം കുഴഞ്ഞുവീണത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് പങ്കെടുത്ത ഔദ്യോഗിക ചടങ്ങിനിടെയാണ് സംഭവം.
പതാക ഉയര്‍ത്തലും പരേഡും മുഖ്യ ചടങ്ങുകളും കഴിഞ്ഞ് മുഖ്യമന്ത്രി വിവിധ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വേദിയിൽ നിന്ന് താഴെയിറങ്ങിയ അലോക് കുമാർ വെള്ളം കുടിച്ച ശേഷം പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ഇതോടെ വേദിയിലും പുറത്തും തിങ്ങിനിറഞ്ഞവര്‍ ആശങ്കയിലായി. ചടങ്ങുകളും കുറച്ചു സമയം അനിശ്ചിതത്വത്തിലായി. ഉടൻ തന്നെ ആംബുലൻസ് എത്തിച്ച് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിര്‍ജലീകരണമണ് ആരോഗ്യ പ്രശ്നത്തിന് കാരണമാക്കിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പിന്നീട് വിശദീകരിച്ചു. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും അറിയിച്ചു. രക്തസമ്മര്‍ദ്ദവും മറ്റ് പ്രാഥമിക ആരോഗ്യ സൂചികകളുടം തൃപ്തികരമാണെന്നും പറയുന്നു.










0 comments