ad
Deshabhimani

ഗാലെ ടെസ്റ്റ്: ഇന്ത്യയ്ക്ക് മികച്ച തുടക്കം

Rahul

കെഎൽ രാഹുൽ| Photo :Getty Images

വെബ് ഡെസ്ക്

Published on Aug 15, 2026, 02:12 PM | 1 min read

ഗാലെ : ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ലഞ്ച് ബ്രേക്കിന് ശേഷം കളി പുനരാരംഭിച്ചപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 104 റൺസെന്ന നിലയിലാണ്. 33 റൺസോടെ കെഎൽ രാഹുലും 37 റൺസോടെ ദേവ്ദത്ത് പടിക്കലുമാണ് ക്രീസിൽ.


ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും കെഎ രാഹുലും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. എന്നാൽ ആക്രമിച്ചു കളിച്ച ജയ്‌സ്വാൾ (32) റണ്ണൗട്ടാവുകയായിരുന്നു. രാഹുലുമായുള്ള ആശയക്കുഴപ്പമാണ് ജയ്‌സ്വാളിന്റെ വിക്കറ്റ് നഷ്ടപ്പെടുത്തിയത്.


തുടർന്ന് മൂന്നാം നമ്പറിലിറങ്ങിയ ദേവ്ദത്ത് പടിക്കലും രാഹുലും ചേർന്ന് ഇന്ത്യയെ കൂടുതൽ വിക്കറ്റ് നഷ്ടമില്ലാതെ ലഞ്ചിലേക്ക് നയിച്ചു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ ഇതുവരെ 60 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്.


മധ്യനിരയിൽ സർഫറാസ് ഖാന് പകരം ധ്രുവ് ജൂറെലിന് ഇന്ത്യൻ പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചു. ജസ്പ്രീത് ബുമ്രയുടെ അഭാവത്തിൽ മുഹമ്മദ് സിറാജാണ് പേസ് ആക്രമണം നയിക്കുന്നത്. പ്രസിദ്ധ് കൃഷ്ണ രണ്ടാം പേസറായി ടീമിലിടം നേടി. കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, മാനവ് സുതാർ എന്നിവരാണ് ടീമിലെ സ്പിന്നർമാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home