ലഹരിക്കെതിരെ പൊലീസ്:
സൈക്കിൾ റാലിക്ക് സ്വീകരണം

റൂറൽ പൊലീസിന്റെ ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി നാദാപുരത്തെത്തിയ സൈക്കിൾ റാലി
നാദാപുരം ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി റൂറൽ പൊലീസ് നടത്തുന്ന നാലുദിവസം നീണ്ടുനിൽക്കുന്ന സൈക്കിൾ റാലിക്ക് നാദാപുരം ബസ് സ്റ്റാൻഡിൽ സ്വീകരണം നൽകി. പൊലീസ് ഉദ്യോഗസ്ഥർ, എസ്‌പിസി, സ്കൗട്ട്സ്, മാർഷൽ ആർട്സ് അംഗങ്ങൾ തുടങ്ങിയവർ ചേർന്നാണ് സ്വീകരിച്ചത്. തുടർന്നുള്ള സ്വീകരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. എ പി ചന്ദ്രൻ അധ്യക്ഷനായി. പഞ്ചായത്ത് അംഗം അബ്ബാസ് കണേക്കൽ, എൻ ദാമോദരൻ, ഏരത്ത് ഇഖ്ബാൽ, എം കെ അഷ്റഫ്, ഹാരിസ് ചേനത്ത്, പി ലത്തീഫ് എന്നിവർ സംസാരിച്ചു. ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടംനേടിയ മുഹമ്മദ് ഷാമിലിനെ ആദരിച്ചു. നാദാപുരം ഡിവൈഎസ്‌പി പി ചന്ദ്രമോഹൻ സ്വാഗതവും ഇൻസ്പെക്ടർ ശ്യാംരാജ് നന്ദിയും പറഞ്ഞു. വളയം പൊലീസ് സ്റ്റേഷൻ പരിധിയിലും സൈക്കിൾ റാലിക്ക് സ്വീകരണം നൽകി. റൂറൽ ജില്ല പൊലീസ് മേധാവി കെ ഇ ബൈജു, നർക്കോട്ടിക് ഡിവൈഎസ്‌പി പ്രകാശൻ പടന്നയിൽ എന്നിവരുടെ നേതൃത്വത്തിലാണ് റാലി.









0 comments