'യുദ്ധവും സമാധാനവും' സെമിനാർ സംഘടിപ്പിച്ചു

23, 24, 25 തീയതികളിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘യുദ്ധവും സമാധാനവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
വടകര 23, 24, 25 തീയതികളിൽ നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ‘യുദ്ധവും സമാധാനവും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വടകര ടൗൺ ഹാളിൽ നടന്ന സെമിനാർ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും എന്നും യുദ്ധത്തിനെതിരെയാണെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പുത്തലത്ത് ദിനേശൻ പറഞ്ഞു. ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ യുദ്ധങ്ങൾ സൃഷ്ടിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങളുണ്ട്. രാജ്യത്തിന്റെ ജനകീയ പ്രശ്നങ്ങളെ കൈകാര്യം ചെയ്യാതിരിക്കുന്നതിനെതിരെ ജനങ്ങൾ രംഗത്തുവരുമ്പോൾ അതിനെ മറികടക്കാനുള്ള രാഷ്ട്രീയ അജൻഡയാണിത്. യുദ്ധമില്ലാതെ അമേരിക്കക്ക് നിലനിൽക്കാൻ കഴിയില്ല. സമ്പദ്‌വ്യവസ്ഥയുടെ 40 ശതമാനം യുദ്ധാവശ്യങ്ങൾക്കാണ് അമേരിക്ക വിനിയോഗിക്കുന്നത്. ആയുധ കച്ചവടം ഇല്ലാതായാൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ തകരാറിലാവും. ഈ കോർപറേറ്റ് താൽപ്പര്യം നാം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി എം സുരേഷ് ബാബു അധ്യക്ഷനായി. വിനോദ് പയ്യട, എൻ എം ബിജു, ഇ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.









0 comments