ആൽമരത്തിൽനിന്നും കടയുടെ മുകളിൽ വീണയാളെ രക്ഷപ്പെടുത്തി

മരത്തിൽനിന്ന് വീണയാളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തുന്നു
കോഴിക്കോട്
പാളയം പച്ചക്കറി മാർക്കറ്റിൽ ആൽമരത്തിൽനിന്നും ഇല പറിക്കുന്നതിനിടെ സമീപത്തെ പച്ചക്കറി കടയുടെ ഷീറ്റിന് മുകളിൽ വീണയാളെ രക്ഷപ്പെടുത്തി. ഇടുക്കി സ്വദേശിയായ ആന്റണി രാജു (69)വിനെയാണ് മീഞ്ചന്ത അഗ്നിരക്ഷാ നിലയത്തിൽനിന്നുള്ള സംഘം രക്ഷപ്പെടുത്തിയത്. വെള്ളി പകൽ പതിനൊന്നരയോടെയായിരുന്നു സംഭവം. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ ഇ ശിഹാബുദീൻ, ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരായ എ കെ ബിനു, പി മധു, കെ വി മുകേഷ്, കാൽവിൻ റോഡ്രിഗസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.









0 comments