ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രം പ്രൊഫഷണൽ നാടകമത്സരം തുടങ്ങി

ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രത്തിന്റെ 20-–ാമത് അഖില കേരള പ്രൊഫഷണൽ നാടകമത്സരം നടൻ ഇർഷാദ് അലി ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
ഇ എം എസ് സാംസ്കാരിക പഠനകേന്ദ്രത്തിന്റെ 20-–ാമത് അഖില കേരള പ്രൊഫഷണൽ നാടകമത്സരത്തിന് പറവൂരിൽ തുടക്കമായി. നടൻ ഇർഷാദ് അലി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ടി വി നിധിൻ അധ്യക്ഷനായി. പഠനകേന്ദ്രം പ്രസിഡന്റ് ഡോ. കെ വി കുഞ്ഞിക്കൃഷ്ണൻ, നടൻ വിനോദ് കെടാമംഗലം, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ കെ ജി ഹരിദാസൻ, സേവ്യർ പുൽപ്പാട്ട്, ജോർജ് വർക്കി എന്നിവർ സംസാരിച്ചു.
തുടർന്ന് കൊച്ചിൻ മിഡാക്കിന്റെ അക്ഷയമന്ത്രം അരങ്ങേറി. ശനി വൈകിട്ട് ആറിന് സൈനൻ കെടാമംഗലത്തെ അനുസ്മരിച്ച് നടൻ വിനോദ് കെടാമംഗലം പ്രഭാഷണം നടത്തും. തുടർന്ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ ഒരു സുന്ദര ദിവസം നാടകം നടക്കും.








0 comments