അന്നേ ആ ലക്ഷ്യം പിഴച്ചിരുന്നില്ല

വിദർശ വിനോദ് ഗുരുവായൂരപ്പൻ കോളേജിൽ എൻസിസി കേഡറ്റായിരിക്കെ നാഷണൽ ഗെയിംസിൽ പങ്കെടുത്തപ്പോൾ
കോഴിക്കോട്
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വെള്ളി മെഡൽ നേടി തിരുവമ്പാടി സ്വദേശി വിദർശ വിനോദ് രാജ്യത്തിന്റെ യശസ്സുയർത്തുമ്പോൾ അഭിമാനത്തിന്റെ നെറുകയിലാണ് കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജും. 2017–18ൽ കോളേജിൽ ബിരുദ പഠനത്തിനിടെയാണ് വിദർശ ആദ്യമായി കാഞ്ചി വലിക്കുന്നത്. കോളേജിലെ എൻസിസി കേഡറ്റായിരുന്ന വിദർശ കോഴിക്കോട് 30 കേരള ബറ്റാലിയൻ നടത്തിയ ഷൂട്ടിങ് ട്രയലിലാണ് ആദ്യമായി തോക്കെടുക്കുന്നത്. ‘കോളേജിൽ 160 അംഗ എൻസിസി ടീമാണുള്ളത്. ഷൂട്ടിങ് ട്രയലിന്റെ വിവരം അറിയിച്ചപ്പോൾ എനിക്ക് താൽപ്പര്യമുണ്ടെന്ന് പറഞ്ഞ് വിദർശ മുന്നോട്ട് വരികയായിരുന്നു. ആദ്യ ഷോട്ട് മുതൽ മികച്ച പ്രകടനമാണ് നടത്തിയത്. പിന്നീട് ഗ്രൂപ്പ്, ഇന്റർ ഗ്രൂപ്പ് തുടങ്ങി ദേശീയ ക്യാമ്പിൽ വരെ കോളേജ് പഠന കാലത്ത് വിദർശ പങ്കെടുത്തിരുന്നു. ആദ്യ മത്സരങ്ങളിൽ കുട്ടിയുടെ ലക്ഷ്യം പിഴച്ചിരുന്നില്ല’– കോളേജിലെ അസോസിയറ്റ് എൻസിസി ഓഫീസറായ ലെഫ്‌റ്റനന്റ് ഡോ. ഇ സനോജ് ഓർത്തെടുത്തു.










0 comments