Deshabhimani

സിഐടിയു പാർലമെന്റ്‌ മാർച്ച്‌

വാഹന പര്യടനം ഇന്നുമുതൽ

സിഐടിയു പാർലമെന്റ് മാർച്ചിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന തെക്കൻ മേഖല, വടക്കൻ മേഖല വാഹന 
പ്രചാരണ ജാഥകൾ ഉദ്ഘാടനം ചെയ്തശേഷം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ക്യാപ്റ്റൻമാരായ 
പി കെ മുകുന്ദൻ, മാമ്പറ്റ ശ്രീധരൻ എന്നിവർക്ക് പതാക കൈമാറുന്നു

സിഐടിയു പാർലമെന്റ് മാർച്ചിന്റെ ഭാഗമായി കോഴിക്കോട്ട് സംഘടിപ്പിക്കുന്ന തെക്കൻ മേഖല, വടക്കൻ മേഖല വാഹന 
പ്രചാരണ ജാഥകൾ ഉദ്ഘാടനം ചെയ്തശേഷം അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ക്യാപ്റ്റൻമാരായ 
പി കെ മുകുന്ദൻ, മാമ്പറ്റ ശ്രീധരൻ എന്നിവർക്ക് പതാക കൈമാറുന്നു

വെബ് ഡെസ്ക്

Published on Nov 12, 2026, 02:36 AM | 1 min read

സ്വന്തം ലേഖകൻ കോഴിക്കോട്‌ വിവിധ ആവശ്യങ്ങളുന്നയിച്ച്‌ സിഐടിയു നേതൃത്വത്തിൽ ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന പാർലമെന്റ്‌ മാർച്ചിന്റെ പ്രചാരണാർഥം ജില്ലയിൽ രണ്ടു വാഹനജാഥ വ്യാഴാഴ്‌ച മുതൽ പര്യടനം നടത്തും. 40 കേന്ദ്രങ്ങളിലെ പര്യടനത്തിനുശേഷം ഇരുജാഥകളും വെള്ളിയാഴ്‌ച വൈകിട്ട്‌ സമാപിക്കും. സിഐടിയു ജില്ലാ പ്രസിഡന്റ്‌ മാന്പറ്റ ശ്രീധരനും ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദനും നയിക്കുന്ന ജാഥകൾ സ്‌റ്റേഡിയം കോർണർ ജങ്‌ഷനിൽ സിഐടിയു അഖിലേന്ത്യാ ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. ലേബർ കോഡുകർ റദ്ദാക്കുക, സ്‌കീം വർക്കർമാരെ തൊഴിലാളികളായി അംഗീകരിക്കുക, വേതനം വർധിപ്പിക്കുക, തൊഴിലാളികൾക്ക്‌ 42,000 രൂപ മിനിമം വേതനവും 21,000 രൂപ സാർവത്രിക മിനിമം പെൻഷനും ഉറപ്പാക്കുക,പൊതുമേഖല–സർക്കാർ സ്ഥാപനങ്ങളിലെ ഒഴിവുകൾ നികത്തുക, ദീർഘകാല കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, കരാർ തൊഴിലാളികൾക്ക്‌ തുല്യവേതനം നൽകുക, അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുക, ട്രേഡ്‌ യൂണിയൻ സമരങ്ങളെ ക്രിമിനൽ കുറ്റമായി കാണുന്നത്‌ ഒഴിവാക്കുക, ജലം, ഭൂമി, വനം എന്നിവയിലുള്ള ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ്‌ പാർലമെന്റ്‌ മാർച്ച്‌. മാന്പറ്റ ശ്രീധരൻ നയിക്കുന്ന ജാഥയുടെ ഡെപ്യൂട്ടി ലീഡർ പി കെ സന്തോഷാണ്‌. ടി വിശ്വനാഥൻ പൈലറ്റും എൽ രമേശൻ മാനേജരുമാണ്‌. പി കെ പ്രേമനാഥ്‌, പി ഗിരിജ, സി സുനിത എന്നിവരാണ്‌ അംഗങ്ങൾ. വ്യാഴാഴ്‌ച രാവിലെ വെസ്‌റ്റ്‌ഹില്ലിൽ നിന്നും പര്യടനം ആരംഭിക്കുന്ന ജാഥ വൈകിട്ട്‌ രാമനാട്ടുകരയിൽ സമാപിക്കും. വെള്ളി രാവിലെ ബാലുശേരിയിൽ നിന്നാരംഭിക്കുന്ന ജാഥ മുക്കത്ത്‌ സമാപിക്കും. പി കെ മുകുന്ദൻ നയിക്കുന്ന ജാഥയുടെ ഡെപ്യൂട്ടി ലീഡർ കെ കെ മമ്മുവാണ്‌. എം ഗിരീഷ്‌ പൈലറ്റും പരാണ്ടി മനോജ്‌ മാനേജരുമാണ്‌. പി സി സുരേഷ്‌, സി അവിന എന്നിവരാണ്‌ അംഗങ്ങൾ. വ്യാഴാഴ്‌ച തിരുവങ്ങൂരിൽ നിന്നും ആരംഭിക്കുന്ന ജാഥ വൈകിട്ട്‌ ആറിന്‌ വടകരയിൽ സമാപിക്കും. വെള്ളിയാഴ്‌ച തിരുവള്ളൂരിൽ നിന്നും ആരംഭിക്കുന്ന ജാഥ തൊട്ടിൽപ്പാലത്ത്‌ സമാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home