ഉറൂബ് കഥാ പുരസ്‌കാരം ഷിബുദാസ് വേങ്ങേരിക്ക്

ഷിബുദാസ് വേങ്ങേരി
കോഴിക്കോട്
പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ സ്മരണാർഥം മലയാള സാഹിത്യപഥം ഏര്‍പ്പെടുത്തിയ ഉറൂബ് പുരസ്‌കാരം ഷിബുദാസ് വേങ്ങേരിയുടെ ‘മഴപ്പാതകള്‍' എന്ന കഥാസമാഹാരത്തിന്. 10,001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവു പുരസ്‌കാരം 12ന് പകൽ മൂന്നിന് പൊന്നാനി എം ഐ ട്രെയിനിങ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉറൂബ് സ്മൃതി സാഹിത്യ സമ്മേളനത്തില്‍വച്ച് സമ്മാനിക്കും. ഇ ആര്‍ ഉണ്ണി, പി ടി നിസാര്‍, നിർമല അമ്പാട്ട് എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍നിന്നും വിരമിച്ച ഷിബുദാസ് കോഴിക്കോട് ജില്ലയിലെ വേങ്ങേരി സ്വദേശിയാണ്. ചേളന്നൂരിലാണ് താമസം.











0 comments