യുഎൽസിസിഎസ്‌ അനുമോദിച്ചു

ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും 
മക്കളിൽ എസ്എസ്എൽസിക്കും പ്ലസ് ടുവിനും മികച്ച വിജയംനേടിയ വിദ്യാർഥികളെ അനുമോദിച്ചപ്പോൾ
വെബ് ഡെസ്ക്

Published on Jul 23, 2025, 12:37 AM | 1 min read


കോഴിക്കോട്‌

ഊരാളുങ്കൽ ലേബർ കോൺട്രാക്ട്‌ കോ–-ഓപറേറ്റീവ് സൊസൈറ്റിയിലെ തൊഴിലാളികളുടെയും ജീവനക്കാരുടെയും മക്കളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു. എസ്എസ്എൽസിക്ക്‌ ഉന്നത വിജയികളായ 49-ഉം പ്ലസ് ടുവിന്‌ മികച്ച വിജയം നേടിയ 24-ഉം വിദ്യാർഥികൾക്ക്‌ പുരസ്‌കാരം നൽകി. ഓഫീസ് പരിസരത്ത്‌ നടന്ന ചടങ്ങ്‌ യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി ഉദ്ഘാടനംചെയ്തു. സൊസൈറ്റി വൈസ് ചെയർമാൻ എം എം സുരേന്ദ്രൻ അധ്യക്ഷനായി. കോഴിക്കോട് എൻഐടിയിൽ എംടെക് ജിയോടെക്നിക്കൽ എൻജിനിയറിങ്ങിൽ പ്രവേശനം ലഭിച്ച അതിഥി അജയ്, ജെഇഇ മെയിൻസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സി പി ആര്യ എന്നിവരെയും അനുമോദിച്ചു. 2025-ലെ മികച്ച ഇൻഡസ്ട്രിയൽ റിലേഷൻസ് മാനേജർക്കുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണൽ മാനേജ്മെന്റ്‌ പാലക്കാട് ചാപ്റ്റർ അവാർഡ് കരസ്ഥമാക്കിയ യുഎൽസിസിഎസ് എച്ച്ആർ കോർപറേറ്റ് ഹെഡ് കെ ഹരീന്ദ്രനെയും അനുമോദിച്ചു. ഐഎസ്ആർഒ മുൻ ഡയറക്ടർ (എച്ച്ആർ) ഇ കെ കുട്ടി, യുഎൽ റിസർച്ച് ഡയറക്ടർ സന്ദേശ് ഇ പ, യുഎൽ സ്പേസ് ക്ലബ് മെന്റർ യു കെ ഷജിൽ, യുഎൽസിസിഎസ് ഡയറക്ടർ വി കെ അനന്തൻ, ജിഎം (അഡ്മിൻ) കെ പി ഷാബു, ജിഎം (ബിൽഡിങ്സ്), ടി പി രാജീവൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home