48 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടുപേർ പിടിയിൽ

കോഴിക്കോട്
വിൽപ്പനയ്‌ക്ക് കൊണ്ടുവന്ന 48 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടുപേർ പിടിയിൽ. അത്തോളി കൊടശേരി ദേശത്ത് തച്ചൻകുന്നുമ്മൽ വീട്ടിൽ കെ ടി മുഹമ്മദ് ഫർഹാൻ (24), കോടശേരി വെള്ളായിക്കോട്ട് വീട്ടിൽ അനന്തു (24) എന്നിവരാണ് വേങ്ങേരി പാലാട്ട് താഴം കോഴിക്കോട്–- വയനാട് റോഡിന് സമീപത്തെ കെട്ടിടത്തിന് സമീപത്തുവച്ച് എക്‌സൈസിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ശനി അർധരാത്രിയാണ് എക്സൈസ് സർക്കിൾ ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ ടി രാജീവും സംഘവും ഇരുവരെയും പിടിച്ചത്. മുഹമ്മദ് ഫർഹാൻ ബംഗളൂരുവിൽനിന്ന് എത്തിച്ച ലഹരിമരുന്ന് അനന്തുവുമായി ചേർന്ന് വിവിധ ഭാഗങ്ങളിൽ വിൽപ്പന നടത്തി വരികയായിരുന്നു. എരഞ്ഞിപ്പാലം സ്വദേശിക്ക് കൈമാറാനായി വരുമ്പോഴാണ് പിടിയിലായത്. പ്രതികളുടെ ബാങ്ക് അക്കൗണ്ട്, ഫോൺകോൾ വിശദമായി പരിശോധിക്കുമെന്ന് അസിസ്റ്റന്റ് കമീഷണർ ആർ എൻ ബൈജു അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ മനോജ് കുമാർ, പ്രിവന്റ് ഓഫീസർമാരായ കെ പ്രവീൺകുമാർ, റിഷിത്ത് ഷാജു, സി പി ജുബീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, ജിത്തു, അജിത്ത് എന്നിവരുമുണ്ടായി.








0 comments