കുഴൽപ്പണവേട്ട; രണ്ടുപേർ പിടിയിൽ

പിടികൂടിയ കുഴൽപ്പണം എണ്ണി തിട്ടപ്പെടുത്തുന്നു
പേരാമ്പ്ര ബംഗളൂരുവിൽനിന്ന് കൊടുവള്ളിയിലേക്ക് കടത്തുകയായിരുന്ന എഴുപത്തി രണ്ട് ലക്ഷത്തി അറുപതിനായിരം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേർ പേരാമ്പ്ര പൊലീസിന്റെ പിടിയിൽ. മാനിപുരം കരീറ്റിപ്പറമ്പ് വടക്കെ അപ്പമണ്ണിൽ സഫ്‌വാൻ (33), വാവാട് മാളിക തടത്തിൽ അലി ഇർഷാദ് (36) എന്നിവരാണ് പിടിയിലായത്. കാറിന്റെ ഡോർ പാഡിനകത്ത് ഒളിപ്പിച്ച നിലയിലാണ് 500, 200, 100 രൂപയുടെ കെട്ടുകൾ കണ്ടെടുത്തത്. കോഴിക്കോട് റൂറൽ എസ്പി ഫറാഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ബുധൻ വൈകിട്ട് കല്ലോട് ബ്ലോക്ക് ഓഫീസ് റോഡ് ജങ്‌ഷനിൽ വച്ചാണ് കർണാടകം രജിസ്ട്രേഷനിലുള്ള കാർ പൊലീസ് പരിശോധിച്ചത്. പേരാമ്പ്ര ഇൻസ്പെക്ടർ പി ജംഷീദ്, എസ്‌ഐമാരായ സനദ് പി പ്രദീപ്, രാജേഷ്, എഎസ്ഐ രാജേഷ്, സീനിയർ സിപിഒമാരായ അനുരാജ്, ജോതേഷ് എന്നിവർ ചേർന്നാണ് കുഴൽപ്പണം പിടികൂടിയത്.










0 comments