Deshabhimani

കുരുക്കിൽ കുരുങ്ങി ദേശീയപാത

എന്ന്‌ തീരും ഇ‍ൗ ദുരിതം

Traffic congestion is becoming a frequent occurrence on National Highway 66.

ദേശീയപാത 66ൽ കൊടൽനടക്കാവിൽ രാമനാട്ടുകര ഭാഗത്തേക്കുള്ള 
നീണ്ട വാഹനനിര

വെബ് ഡെസ്ക്

Published on Nov 13, 2026, 02:00 AM | 1 min read

പന്തീരാങ്കാവ്

ദേശീയപാത 66ൽ ഗാതാഗത കുരുക്ക്‌ പതിവാകുന്നു. അറപ്പുഴ പുതിയ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗതാഗത ക്രമീകരണം വന്നതോടെയാണ്‌ ദേശീയപാത കുരുക്കിലമർന്നത്‌. രാവിലെയും വൈകിട്ടും അറപ്പുഴ പാലം മുതൽ പന്തീരാങ്കാവ്‌ വരെ വാഹനങ്ങളുടെ നീണ്ട വരിയാണ്‌. ചെറുവണ്ണൂർ മേൽപ്പാലത്തിൽ ഗർഡറുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഗാതഗതം പൂർണമായി അടച്ചത്‌ പ്രതിസന്ധി രൂക്ഷമാക്കി. ബുധനാഴ്‌ച രാത്രിയോടെ ഇവിടം ഗതാഗതം പുനഃസ്ഥാപിച്ചത്‌ ആശ്വാസമായി. അറപ്പുഴയിൽ പുതുതായി നിർമിക്കുന്ന രണ്ടാമത്തെ പാലത്തിൽ ഗർഡർ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ്‌ പഴയ പാലം അടച്ചത്‌. നിർമാണം പൂർത്തിയായ പുതിയ പാലത്തിലൂടെയാണ്‌ ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത്‌. ഇരുവശങ്ങളിൽ നിന്നും ആറുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ ഇവിടെ എത്തുമ്പോൾ രണ്ടു വരിയായി വേണം കടന്നു പോകാൻ. ഇതാണ്‌ ഗതാഗതക്കുരുക്കിന്‌ കാരണം. കോഴിക്കോട് ഭാഗത്തേക്ക് തിരക്ക് കുറവാണെങ്കിലും രാമനാട്ടുകര ഭാഗത്തേക്ക്‌ മിക്കപ്പോഴും നീണ്ട നിരയാണ്‌. ദേശീയപാതയിലെ കുരുക്ക്‌ പലപ്പോഴും സമീപത്തെ സർവീസ്‌ റോഡുകളിലേക്കും വ്യാപിക്കുന്നുണ്ട്‌. ഒളവണ്ണ റോഡ്, ഒളവണ്ണ ജങ്ഷൻ, പെരുമണ്ണ– - മാങ്കാവ് റോഡ് എന്നിവയെല്ലാം കുരുക്കിലാകും. ഒളവണ്ണ ടോൾ പ്ലാസയിലടക്കം ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വാഹനപ്പെരുപ്പം കാരണം മിക്കപ്പോഴും ഇത് പ്രായോഗികമാകുന്നില്ല. നഗരത്തിൽനിന്നും വരുന്ന മിക്ക വാഹനങ്ങളും ഒളവണ്ണ ടോൾ പ്ലാസ, പന്തീരാങ്കാവ് ജങ്ഷൻ എന്നിവയിലൂടെ സഞ്ചരിക്കാതെ ഇടറോഡുകളെ ആശ്രയിച്ചെത്തി ദേശീയപാത സർവീസ് റോഡിലേക്കും മറ്റും കടക്കാൻ ശ്രമിക്കുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നുണ്ട്. ഇതിനിടെ ഗൂഗിൾ മാപ്പിലും, വ്ലോഗർമാരുടെ വീഡിയോയിലും റോഡുകളെ ആശ്രയിച്ച് പ്രാദേശിക റോഡുകളിലൂടെ യാത്രചെയ്യുന്നവരുമുണ്ട്. വീതി കുറഞ്ഞ റോഡിലേക്ക് വലിയ വാഹനങ്ങൾ കയറുന്നത്‌ പലപ്പോഴും കുരുക്ക്‌ സൃഷ്ടിക്കുന്നു. അറപ്പുഴയിൽ പുതിയ പാലത്തിന്റെ മുഴുവൻ ഗർഡറുകളും സ്ഥാപിച്ചതിന് ശേഷമേ പഴയ പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കൂ. 287 മീറ്റർ നീളമുള്ള പാലത്തിന് 24 ഗർഡറുകളാണ് വരുന്നത്. എട്ട് തൂണുകളിലായാണ് ഇവ സ്ഥാപിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home