ad
Deshabhimani

മൂന്ന്‌ കടകൾ കത്തിനശിച്ചു

പന്നിയങ്കര മേൽപ്പാലത്തിന്‌ താഴെ ചക്കുംകടവ്‌ ഭാഗത്ത്‌ വെള്ളി രാത്രിയുണ്ടായ തീപിടിത്തം
വെബ് ഡെസ്ക്

Published on Jan 10, 2026, 02:30 AM | 1 min read

കോഴിക്കോട്‌ പന്നിയങ്കര മേൽപ്പാലത്തിന്‌ താഴെ ചക്കുംകടവ്‌ ഭാഗത്ത്‌ മൂന്ന്‌ കടകൾ കത്തി നശിച്ചു. വെള്ളി രാത്രി 8.30ഓടെയാണ്‌ അപകടം. വർക്ക്‌ ഷോപ്പ്‌, തുണിക്കട, പാർട്ടിക്കിൾ ബോർഡ്‌– ഫോട്ടോ ഫ്രയിം എന്നിവ വിൽക്കുന്ന കടയാണ്‌ കത്തിയത്‌. കടകൾ അടച്ചിട്ടതായതിനാൽ ആളപായമില്ല. പുറകിൽ മൂന്ന്‌ വീടുകൾ ഉണ്ടായിരുന്നു. വേഗം തീയണച്ചതിനാൽ സമീപത്തേക്ക്‌ പടർന്നില്ല. ഉടൻ മീഞ്ചന്ത, ബീച്ച്, വെള്ളിമാട്കുന്ന് അഗ്‌നിരക്ഷാനിലയത്തിൽ നിന്ന്‌ ഉദ്യോഗസ്ഥരെത്തി രണ്ട് മണിക്കൂറെടുത്താണ്‌ തീയണച്ചത്‌. പ്രദേശത്ത്‌ ഏറെ നേരം പുക ഉയർന്നത്‌ അസ്വസ്ഥതയുണ്ടാക്കി. ഷോർട്ട്‌ സർക്യൂട്ട്‌ ആണ്‌ അപകട കാരണമെന്ന്‌ സംശയിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home