പനാത്ത് താഴം മേൽപ്പാലം

സർക്കാരിനെതിരെ നോട്ടീസുമായി ഇറങ്ങിയവർ 
പരിഹാസ്യരാകും: മന്ത്രി

പോറ്റമ്മൽ മൈതാനത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

പോറ്റമ്മൽ മൈതാനത്തിന്റെ പ്രവൃത്തി ഉദ്‌ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Sep 15, 2025, 01:18 AM | 1 min read

കോഴിക്കോട് എൻഎച്ച് 66 പദ്ധതിതന്നെ ഉപേക്ഷിച്ച് ഓഫീസ് പൂട്ടിപ്പോയ അന്നത്തെ സർക്കാരിന്റെ പ്രതിനിധികൾ പനാത്ത്‌ താഴം മേൽപ്പാലത്തിന്റെ പേരിൽ ഹൈവേ യാഥാർഥ്യമാക്കിയ സർക്കാരിനെതിരെ നോട്ടീസ് അടിച്ച് വിതരണംചെയ്യുന്നത് പരിഹാസ്യമാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പൊറ്റമ്മൽ കളിസ്ഥലത്തിന്റെ നിർമാണോദ്ഘാടനം നടത്തുകയായിരുന്നു മന്ത്രി. മേയർ ബീനാ ഫിലിപ്പ് അധ്യക്ഷയായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ മുഖ്യാതിഥിയായി. സ്ഥിരംസമിതി അധ്യക്ഷരായ പി ദിവാകരൻ, ഡോ. എസ് ജയശ്രീ, കൗൺസിലർമാരായ സുജാത കുടത്തിങ്കൽ, എം സി അനിൽകുമാർ, കെ പി അബൂബക്കർ, പുരുഷൻ കടലുണ്ടി, പ്രൊഫ. സേതുമാധവൻ നായർ എന്നിവർ സംസാരിച്ചു. അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ അശ്വതി റിപ്പോർട്ട് അവതരിപ്പിച്ചു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ് സ്വാഗതവും ക‍ൗൺസിലർ എം പി സുരേഷ്‌ നന്ദിയും പറഞ്ഞു. ഒരേക്കർ 34 സെന്റിൽ രണ്ട് തട്ടുകളായാണ് കളിസ്ഥലം. അഹമ്മദ് ദേവർകോവിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഒരുകോടിയും കോർപറേഷന്റെ 50 ലക്ഷവും ഉപയോഗിച്ചാണ്‌ നിർമാണം. ആദ്യഘട്ടത്തിൽ ചുറ്റുമതിൽ, ഗ്യാലറി, ഗ്രീൻറൂം, ബാത്റൂം, പാർക്കിങ്‌, പരിസ്ഥിതി സൗഹൃദമാക്കുന്നതിന്‌ കുളം എന്നിവയും രണ്ടാംഘട്ടത്തിൽ ഓപ്പൺ എയർ സ്റ്റേജ്, ജോഗിങ് ട്രാക്ക്, ബാഡ്മിന്റൺ, വോളിബോൾ, ഫുട്ബോൾ കോർട്ടുകൾ എന്നിവയും നിർമിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home