ad
Deshabhimani

ഈ ചിത്രങ്ങൾ പറയും 
പഴമയുടെ പ്രൗഢി

മണിയൂർ ശ്രീകൃഷ്ണ മഠം ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങൾ

മണിയൂർ ശ്രീകൃഷ്ണ മഠം ക്ഷേത്രത്തിലെ ചുവർ ചിത്രങ്ങൾ

avatar
വി രഗീഷ്

Published on Jan 06, 2025, 03:52 AM | 1 min read

ഈ ചിത്രങ്ങൾ പറയും 
പഴമയുടെ പ്രൗഢി

വടകര

നിറക്കൂട്ടുകൾ അപ്രാപ്യമായകാലത്ത് പ്രകൃതിദത്ത ചേരുവകൾ ചേർത്ത് വരച്ചെടുത്ത ചുവർ ചിത്രങ്ങളാൽ സമ്പന്നമാണ് മണിയൂർ ശ്രീകൃഷ്ണ മഠം ക്ഷേത്രം. അഞ്ച്‌ നൂറ്റാണ്ടിലേറെ പഴക്കമുള്ള ചിത്രങ്ങൾ ഇന്നും തെളിമയോടെ ക്ഷേത്ര ചുവരുകളിൽ കാഴ്ചയൊരുക്കുകയാണ് ഇവിടെ. മറ്റ് ക്ഷേത്രങ്ങളിലെ ചുവർചിത്രങ്ങളിൽനിന്ന് വ്യത്യസ്തവും പ്രത്യേകതകളുമുള്ളതാണ് ഇവിടുത്തെ ചിത്രങ്ങളെന്ന് ചിത്രമേഖലയിലെ പ്രശസ്തർ സാക്ഷ്യപ്പെടുത്തുന്നു. ശ്രീകൃഷ്ണനും മറ്റ്‌ അവതാരങ്ങളുമാണ് സൃഷ്ടിക്ക് പ്രമേയം. ഇവ കാണാനും പഠനവിധേയമാക്കാനും നിരവധിപേരാണ് ഇവിടെയെത്തുന്നത്. ക്ഷേത്രത്തെ ഒരു ചിത്രസങ്കേതമാക്കി മാറ്റാനാണ് നാട്ടുകാരുടെയും ശ്രമം. മണ്ണും കല്ലും പച്ചിലകളും ചേർത്ത് ചായക്കൂട്ടൊരുക്കി വരച്ചെടുത്ത ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പോയകാല ചിത്രകലയുടെ പ്രശസ്തി വിളിച്ചോതുന്നുണ്ട്. പ്രാചീനമായ ചുവർ ചിത്രങ്ങൾ സംരക്ഷിച്ചുനിർത്തുന്നതിന് പുരാവസ്തു വകുപ്പ്‌ മുന്നോട്ടുവന്നത് പ്രതീക്ഷ നൽകുന്നു. നാലമ്പലത്തിന്‌ ചുറ്റും രണ്ടര ലക്ഷം രൂപ ചെലവഴിച്ച് ഏതാനും ചിത്രങ്ങൾകൂടി ചിത്രകാരൻ മേപ്പയ്യൂർ സ്വദേശി നവീൻ കുമാറിന്റെ നേതൃത്വത്തിൽ വരച്ചുചേർത്തിട്ടുണ്ട്‌. ചുവർ ചിത്രകാരൻ കെ കെ മാരാറായിരുന്നു ഉന്മീലനം നടത്തിയത്. ടിടികെ (തളിപ്പറമ്പ് തൃച്ചംബരം കാഞ്ഞിരങ്ങാട്) ദേവസ്വത്തിന് കീഴിലാണ് ക്ഷേത്രം. വിഷു വിളക്കായാണ് ഉത്സവം നടത്താറുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home