ad
Deshabhimani

കെസിഇയു സംസ്ഥാന സമ്മേളനം

തീം സോങ് പ്രകാശിപ്പിച്ചു

 "സഹകരണത്തിൻ ചെങ്കതിർ’ തീം സോങ് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം വിജൂ കൃഷ്ണൻ ജില്ലാ സെക്രട്ടറി 
എം മെഹബൂബിന് നൽകി പ്രകാശിപ്പിക്കുന്നു

"സഹകരണത്തിൻ ചെങ്കതിർ’ തീം സോങ് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം വിജൂ കൃഷ്ണൻ ജില്ലാ സെക്രട്ടറി 
എം മെഹബൂബിന് നൽകി പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 20, 2026, 01:33 AM | 1 min read

കോഴിക്കോട്‌ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർഥം കെസിഇയു മീഡിയയുടെ ബാനറിൽ നിർമിച്ച "സഹകരണത്തിൻ ചെങ്കതിർ’ തീം സോങ് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം വിജൂ കൃഷ്ണൻ ജില്ലാ സെക്രട്ടറി എം മെഹബൂബിന് നൽകി പ്രകാശിപ്പിച്ചു. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എൻ കെ രാമചന്ദ്രൻ, സംസ്ഥാന സെക്രട്ടറി എം കെ ശശി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ സുനിൽ കുമാർ, പി പ്രബിത, കെ ബൈജു, ജില്ലാ ജോയിന്റ് സെക്രട്ടറി എം പ്രമോദ്, മീഡിയാ കമ്മിറ്റി കൺവീനർ കെ പി പ്രഗീഷ്, പി പ്രവീൺ, രജീഷ് തുടങ്ങിയവർ സംസാരിച്ചു. സി ടി കബീറിന്റെ വരികൾക്ക്‌ സംഗീതം നൽകിയതും ആലപിച്ചതും സാജൻ കെ റാമാണ്‌. ദേവ് രാജ് ദേവാണ്‌ സംവിധാനം. കാമറയും -എഡിറ്റിങ്ങും അഭിലാഷ് കൊക്കാടും ദിജു ഉപേന്ദ്രനും നിർവഹിച്ചു. സായൂജ്‌ അസോസിയേറ്റ്‌ ഡയറക്ടറും കമലേഷ് കടലുണ്ടി പ്രൊഡക്ഷൻ കൺട്രോളറുമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home