ad
Deshabhimani

മുന്നിൽ നയിച്ച് യുവത

The youth worked wholeheartedly to help the district recover from the havoc caused by the rains.

കക്കോടി കിരാലൂരിൽ വീടുകളിൽ വെള്ളംകയറിയ നിലയിൽ

വെബ് ഡെസ്ക്

Published on Aug 03, 2026, 01:58 AM | 1 min read

കോഴിക്കോട്

മഴക്കെടുതികളിൽനിന്ന് ജില്ലയെ വീണ്ടെടുക്കാൻ കൈയും മെയ്യും മറന്ന്‌ പ്രവർത്തിച്ച്‌ യുവത. ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് സംഘം ദുരന്തം ബാധിച്ച മേഖലകളിൽ രക്ഷാപ്രവര്‍ത്തനങ്ങൾക്ക് മുൻപന്തിയിലുണ്ട്. ഓരോ മേഖലയിലും 30 അംഗങ്ങൾ വീതമുള്ള വളന്റിയർ സംഘമാണ് സജ്ജമായിട്ടുള്ളത്. ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റൽ, വെള്ളം കയറിയ വീടുകളിൽ നിന്ന് ഒഴിപ്പിക്കൽ, ഭക്ഷണവും വെള്ളവും മരുന്നും ഉറപ്പാക്കൽ തുടങ്ങിയവയെല്ലാം യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഓരോ ബ്ലോക്ക് കമ്മിറ്റികൾക്കും പ്രത്യേകം കൺട്രോൾ റൂം നമ്പറുകളുമുണ്ട്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റുഡന്റ് ബറ്റാലിയനും സജ്ജമാണ്. ഓരോ ഏരിയാ കമ്മിറ്റികൾക്ക് കീഴിലും 25 പേര്‍ വീതം അഞ്ഞൂറോളം പേര്‍ വളന്റിയര്‍മാരായി രംഗത്തുണ്ട്. നേരത്തേ എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം നേടിയവരാണ് വളന്റിയർമാരായി രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നത്. വെള്ളം ഇറങ്ങിത്തുടങ്ങിയ ഭാഗങ്ങളിലെ വീടുകളും റോഡുകളും സ്‌കൂളുകളും ശുചീകരിക്കുന്നതിനും വളന്റിയര്‍മാര്‍ മുന്നിട്ടിറങ്ങി. പ്രളയം തകർത്തപ്പോഴും കുടുംബങ്ങൾക്ക് താങ്ങാകാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും സജീവമായി പ്രവര്‍ത്തിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home