മിന്നിത്തിളങ്ങി താരകങ്ങൾ

ജൂബിലി ഹാളിൽ ആരംഭിച്ച ഭിന്നശേഷി കലോത്സവം "താരകം" പരിപാടിയിൽ ചെറുവണ്ണൂർ ജിവിഎച്ച്എസ്എസിലെ കുട്ടികൾ അവതരിപ്പിച്ച ഒപ്പന
കോഴിക്കോട് വേദിയിൽ മിന്നിത്തിളങ്ങുന്ന ഉടുപ്പണിഞ്ഞ് കുട്ടിത്താരകങ്ങൾ പാറിപ്പറന്നു. പാട്ടുപാടിയും നൃത്തം ചെയ്തും വ്യത്യസ്ത വേഷങ്ങളിലെത്തിയവര്‍ ആസ്വാദകരുടെ മനം കവർന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കുമായി സംഘടിപ്പിച്ച ‘താരകം' കലാമേളയിൽ നൂറുകണക്കിനുപേര്‍ മാറ്റുരച്ചു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ജൂബിലി ഹാളിൽ മേയർ ബീന ഫിലിപ്പ് മേള ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സമിതി ചെയര്‍പേഴ്സൺ പി ദിവാകരൻ അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ് മുഖ്യാതിഥിയായി. നികുതി അപ്പീൽ സമിതി ചെയര്‍പേഴ്സൺ പി കെ നാസര്‍, എസ്എസ്-കെ പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഡോ. എ കെ അബ്ദുൽ ഹക്കിം, കൗൺസിലര്‍മാരായ ഒ സദാശിവൻ, എസ് എം തുഷാര, എൻ സി മോയിൻകുട്ടി, കെ സി ശോഭിത തുടങ്ങിയവര്‍ സംസാരിച്ചു. പി നൂര്‍ജഹാൻ സ്വാഗതവും വി പി മനോജ് നന്ദിയും പറഞ്ഞു. കോർപറേഷൻ പരിധിയിലെ അങ്കണവാടിയിലെ വിദ്യാർഥികളും പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളും സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർഥികളും മറ്റ് മുതിർന്നവരുമായി അഞ്ഞൂറോളം പേർ പങ്കെടുത്തു. മൂന്ന് വേദികളിലായി 13 ഇനങ്ങളിലായിരുന്നു മത്സരം. പങ്കെടുത്തവര്‍ക്കെല്ലാം സമ്മാനങ്ങളും വിതരണംചെയ്തു.









0 comments