ad
Deshabhimani

ഫറോക്ക് റെയിൽപ്പാലം വള്ളംവല സൂക്ഷിപ്പ് കേന്ദ്രം

The pillars of the railway bridge are becoming a permanent storage spot for heavy fishing gear.

ഫറോക്ക് റെയിൽപാലത്തിന്റെ തൂണിൽ മീൻ പിടിത്ത ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്നു

വെബ് ഡെസ്ക്

Published on Sep 21, 2026, 01:09 AM | 1 min read

ഫറോക്ക്

റെയിൽ പാലത്തിന്റെ തൂണുകൾ ഭാരമേറിയ മത്സ്യബന്ധന ഉപകരണങ്ങൾ സൂക്ഷിക്കുന്ന സ്ഥിരം കേന്ദ്രമാകുന്നു. ചാലിയാറിന് കുറുകെയുള്ള ഫറോക്ക് റെയിൽ പാലത്തിനടിയിലെ തൂണുകളിലാണ് വലിയ ഫൈബർ വള്ളങ്ങളിൽ മീൻ പിടിത്തത്തിനുപയോഗിക്കുന്ന കൂറ്റൻ വലകളും അനുബന്ധ ഉപകരണങ്ങളും സൂക്ഷിക്കുന്നത്. ​ചാലിയം, ബേപ്പൂർ മത്സ്യബന്ധന കേന്ദ്രങ്ങളിൽ മീൻപിടിത്തത്തിലേർപ്പെടുന്ന നിരവധി വലിയ ഫൈബർ വള്ളങ്ങൾ ഏറെനാളായി ചാലിയാർ തീരത്ത് ഫറോക്ക് പഴയ പാലത്തിന് സമീപമാണ് നങ്കൂരമിടുന്നത്. തമിഴ്നാട് കന്യാകുമാരി കുളച്ചലുകാരാണ് ഇവരിലേറെയും. ഇവരാണ് കടൽ മത്സ്യബന്ധനം കഴിഞ്ഞെത്തിയാൽ നൂറുകണക്കിന് കിലോഗ്രാമുള്ള ഉപകരണങ്ങളൊന്നിച്ച് തീവണ്ടിയോടുന്ന പാലത്തിന്റെ തൂണിൽ ഇറക്കി വയ്ക്കുന്നത്. ​വള്ളങ്ങൾ തൂണിൽ കെട്ടി നിർത്തി ഭാരമിറക്കൽ കാരണം തൂണിനും പാലത്തിനും ക്ഷതമോ കുലുക്കമോ ഉണ്ടാക്കുന്നത് അപകട സാധ്യതയുള്ളതാണെങ്കിലും അധികൃതർ ഇതുവരെ ഇടപെടുന്നില്ലെന്ന്‌ നാട്ടുകാർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home