യുപിഐ ഇടപാടുകൾക്ക് നികുതി നീക്കം ഉപേക്ഷിക്കണം

കെഎസ്എഫ്ഇ ഏജന്റ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു
കോഴിക്കോട് യുപിഐ ഇടപാടുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കെഎസ്എഫ്ഇ ഏജന്റ്സ് അസോസിയേഷൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടി എൻ ശാന്ത നഗറിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് കെ ടി ധർമ്മൻ അധ്യക്ഷനായി. ഓഫീസേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പ്രഭാകരൻ, സ്റ്റാഫ് അസോസിയേഷൻ (സിഐടിയു) ജില്ലാ സെക്രട്ടറി ധീര പാറമ്മൽ, ഗോൾഡ് അപ്രയ്‌സെഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി സുധീഷ്, ഏജന്റ്സ് അസോസിയേഷൻ (സിഐടിയു) സംസ്ഥാന ട്രഷറര്‍ കെ ടി യൂസഫ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എം വിനീഷ് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി ഇ കെ സുനിൽ കുമാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ടി ജിനീഷ്, ജില്ലാ ട്രഷറര്‍ അജയകുമാർ, പ്രമോദ്, ഷാജി കൊടുവള്ളി, രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ ടി ധർമ്മൻ (പ്രസിഡന്റ്), അജയകുമാർ, മുഹമ്മദ് അഷ്‌റഫ്, അജിത മുള്ളംകുന്ന് (വൈസ് പ്രസിഡന്റുമാർ), കെ എം വിനീഷ് (സെക്രട്ടറി), ഷാജി കൊടുവള്ളി, ബിജു ഉള്ളാട്ടിൽ, രഞ്ജുള (ജോയിന്റ് സെക്രട്ടറിമാർ), ടി ജിനീഷ് (ട്രഷറര്‍).









0 comments