അങ്കണവാടിയിലെ കു‍ഞ്ഞുങ്ങളുടെ അമ്മ, എന്റെയും...

വിജിലേഷും അമ്മ വി വത്സലയും
avatar
സ്വന്തം ലേഖകൻ

Published on May 22, 2025, 01:09 AM | 1 min read

കോഴിക്കോട്

സിനിമാക്കഥപോലെയാണ് നടൻ വിജിലേഷ് കാരയാടിന്റെ ജീവിതവും. സിനിമയിലും നാടകത്തിലും വിജിലേഷ് നേടിയ വളര്‍ച്ച അമ്മ വി വത്സലയുടെ കഠിനാധ്വാനത്തില്‍ കെട്ടി ഉയര്‍ത്തിയതാണ്. അങ്കണവാടി ഹെൽപ്പറായിരുന്ന അമ്മയ്ക്ക് കിട്ടിയിരുന്ന വരുമാനം പ്രധാനമായിരുന്നു കുടുംബത്തില്‍. 41 വർഷത്തിനുശേഷം ജോലിയിൽനിന്ന് വിരമിച്ച അമ്മയെക്കുറിച്ചുള്ള നടന്റെ വികാരഭരിതമായ കുറിപ്പാണ് മനസ്സ് തൊടുന്നത്. സംസ്ഥാന സർക്കാർ അങ്കണവാടി ജീവനക്കാർക്ക് നൽകുന്നത് മികച്ച പരിഗണനയാണ്. 50 രൂപ ഓണറേറിയത്തിൽ തുടങ്ങിയ സേവനം വിരമിക്കുമ്പോൾ 9000 രൂപയായെന്നും നടൻ പറയുന്നു. കുഞ്ഞുങ്ങളെ നോക്കുക എന്ന ഉത്തരവാദിത്വം നിറഞ്ഞ ജോലി ഏറ്റവും സന്തോഷത്തോടെയാണ് അമ്മ സ്വീകരിച്ചത്. കിട്ടിയ പ്രതിഫലത്തേക്കാൾ, നൂറുകണക്കിന് കുഞ്ഞുങ്ങളുടെ ചിരിയും സ്നേഹവും കുസൃതിയുമൊക്കെ അമ്മയിൽ നിറച്ചത് മനുഷ്യത്വത്തിന്റെ തീരാത്ത തുളുമ്പലുകളാണ്. കേരള സർക്കാർ മേഖലയ്ക്ക് ഒരുപാട് പരിഗണന നൽകുന്നുവെന്നത് സന്തോഷം പകരുന്നതും അഭിനന്ദനാർഹവുമാണ്‌–- നടൻ ഫെയ്സ്ബുക്കിൽ കുറിച്ചു. കാരയാട് സ്വദേശി വിജിലേഷ് മഹേഷിന്റെ പ്രതികാരം, വരത്തൻ, ഗപ്പി, വിമാനം, തീവണ്ടി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ബിബിൻ ജോർജ് നായകനാകുന്ന കൂടൽ ആണ് പ്രദർശനത്തിനൊരുങ്ങുന്ന ചിത്രം.



deshabhimani section

Related News

View More
0 comments
Sort by

Home