ആരോഗ്യമേഖലയെ മികച്ചതാക്കിയത് ഇടതുപക്ഷ ബദൽ: മുഹമ്മദ് റിയാസ്

കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യുന്നു
കോഴിക്കോട് ആരോഗ്യമേഖലയെ മികവുറ്റതാക്കിയത് ഇടതുപക്ഷ ബദൽ നയങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ലോകം ശ്രദ്ധിക്കുന്ന തരത്തിലാണ് കേരളത്തിന്റെ ആരോഗ്യമേഖലയിലുണ്ടായ മാറ്റം. കഴിഞ്ഞ പത്തുവർഷത്തിലുണ്ടായ മാറ്റം വലുതാണ്. ശോച്യാവസ്ഥയിൽനിന്ന് നൂതനമായ ചികിത്സാരീതികളിലേക്ക് കാലുവയ്‌ക്കുകയായിരുന്നു. രാജ്യത്ത് സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. മാതൃ–ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറാൻ സാധിച്ചു. പൊതുജനാരോഗ്യ മേഖലയിലുണ്ടായ മുന്നേറ്റത്തിൽ ഫാർമസിസ്റ്റുകളുടെ പങ്കും പ്രധാനമാണ്. കോവിഡ് കാലത്തെ ഫാർമസിസ്റ്റുകളുടെ സേവനം വിസ്‌മരിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു.










0 comments