ad
Deshabhimani

കർഷകസംഘം ജില്ലാ സമ്മേളനത്തിന് ഉജ്വല തുടക്കം

The Karshaka Sangham district conference began at the Kodiyeri Balakrishnan Nagar

കർഷക സംഘം ജില്ലാ പ്രതിനിധി സമ്മേളനത്തിന് തുടക്കംകുറിച്ച് ജില്ലാ പ്രസിഡന്റ് സി ഭാസ്കരൻ പതാക ഉയർത്തുന്നു

വെബ് ഡെസ്ക്

Published on Aug 14, 2026, 12:49 AM | 2 min read

കുറ്റ്യാടി

കർഷകസംഘം ജില്ലാ സമ്മേളനത്തിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ (കുറ്റ്യാടി മെഹ്ഫിൽ ഓഡിറ്റോറിയം) ഉജ്വല തുടക്കം. സമ്മേളനത്തിന്‌ തുടക്കം കുറിച്ച്‌ ജില്ലാ പ്രസിഡന്റ്‌ സി ഭാസ്കരൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ എം വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. സി ഭാസ്കരൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം കെ പി ചന്ദ്രി രക്തസാക്ഷി പ്രമേയവും പ്രേംകുമാർ അനുശോചന പ്രമേയവും ജില്ലാ സെക്രട്ടറി ബാബു പറശ്ശേരി പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി വി എം ഷൗക്കത്ത് സംഘടനാ റിപ്പോർട്ടും ട്രഷറർ കെ ഷിജു കണക്കും അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുറത്തിറക്കിയ സപ്ലിമെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ എം മെഹബൂബ് പ്രകാശിപ്പിച്ചു. സി എൻ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സി ഭാസ്കരൻ (കൺവീനർ), ഒള്ളൂർ ദാസൻ, ലിന്റോ ജോസഫ്, ഷീജ ശശി എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്. സമ്മേളന നടത്തിപ്പിന് വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു. രജിസ്ട്രേഷൻ: സുരേഷ് കൂടത്താംകണ്ടി (കൺവീനർ), എം വിശ്വൻ, സി എച്ച്‌ ബാലകൃഷ്ണൻ, പി പി രഞ്ജിനി. മിനുട്സ്: പി കെ സത്യൻ (കൺവീനർ), എം എം അശോകൻ, ടി വി ഗിരിജ, പി സി സതീഷ് ചന്ദ്രൻ. പ്രമേയം: ഇ പ്രേംകുമാർ (കൺവീനർ), കെ സുരേഷ് കുമാർ, അഡ്വ. എം ആർ ഹരീഷ്, കെ രാധാകൃഷ്ണൻ, ടി കെ മോഹൻദാസ്, ടി കെ അരവിന്ദാക്ഷൻ, എം എം പത്മാവതി. ക്രഡൻഷ്യൽ: ടി പി ദാമോദരൻ (കൺവീനർ), ഇ ശശീന്ദ്രൻ, സി ബാലു, വി അനിൽ കുമാർ, പി എം വേണുഗോപാൽ, ടി കെ സുജാത, സി പി അശോകൻ, ഒ ഭക്തവത്സലൻ, ശശി കോലാത്ത്, എ പി വിജയൻ, പി അനിത. 16 ഏരിയകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 350 പ്രതിനിധികൾ പങ്കെടുക്കുന്നു. സംസ്ഥാന ട്രഷറർ ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ്‌ എം മെഹബൂബ്, എക്സിക്യൂട്ടീവ് അംഗം പി വിശ്വൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. ഇ കെ നാരായണൻ, കെ പി കുഞ്ഞമ്മദ്കുട്ടി, കെ പി ചന്ദ്രി എന്നിവരും പങ്കെടുക്കുന്നു. കർഷകതൊഴിലാളി യൂണിയൻ കേന്ദ്രകമ്മിറ്റിയംഗം പി മോഹനൻ അഭിവാദ്യം ചെയ്‌തു. ഉച്ചക്ക് ശേഷം റിപ്പോർട്ടിന്മേൽ പൊതുചർച്ച തുടങ്ങി. വെള്ളി രാവിലെ ചർച്ച തുടരും. തുടർന്ന് ചർച്ചക്കുള്ള മറുപടി, പ്രമേയങ്ങളുടെ അവതരണം, ക്രഡൻഷ്യൽ റിപ്പോർട്ട്‌ അവതരണം, പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ്, സംസ്ഥാന സമ്മേളന പ്രതിനിധി തെരഞ്ഞെടുപ്പ് എന്നിവ നടക്കും. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home