Deshabhimani

ഏഴാം നാളിൽ ഉത്സവം

കടലുണ്ടി വാവുത്സവത്തിന്‌ പേടിയാട്ട് കാവിൽ കൊടിയേറി

The Kadalundi Vavu Utsavam has commenced at the Pediyattu Bhagavathi Kavu.

കടലുണ്ടി വാവുത്സവത്തിന് പേടിയാട്ട് കാവിൽ കൊടിയേറ്റുന്നു

വെബ് ഡെസ്ക്

Published on Nov 04, 2026, 12:00 AM | 1 min read

കടലുണ്ടി

കടലുണ്ടി വാവുത്സവത്തിന്‌ പേടിയാട്ട് ഭഗവതി കാവിൽ തുടക്കമായി. 9ന്‌ നടക്കുന്ന വാവുത്സത്തിന്‌ മുന്നോടിയായി രാവിലെ ഏഴരയോടെ പനയമഠം തറവാട്ട് കാരണവർ പ്രഭാകരൻ നായരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു പേടിയാട്ട്‌ കാവിൽ കൊടിയേറ്റം. മറ്റ്‌ അവകാശികളും ഭക്തരും നാട്ടുകാരും സന്നിഹിതരായി. കുന്നത്ത് തറവാട്ടിൽ വ്യാഴാഴ്‌ച കൊടിയേറും. ഇതേ ദിവസം ഉച്ചയോടെ പേടിയാട്ട് കാവിൽ മണ്ണൂർ ശിവക്ഷേത്രം മേൽശാന്തിയുടെ കാർമികത്വത്തിൽ അഞ്ചാം പുണ്യാഹം നടക്കും. മൂത്ത പെരുവണ്ണാനും സംഘവും കാവിൽ ദർശനം നടത്തി പ്രസാദം സ്വീകരിക്കും. ശനിയാഴ്ചയാണ് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ജാതവൻ പുറപ്പാട്. പകൽ മൂന്നോടെ മണ്ണൂർ കാരകളി പറമ്പിലെ ജാതവൻ കോട്ടയിൽനിന്ന്‌ പുറപ്പാട് ആരംഭിക്കും. ജാതവൻ പുറപ്പാടിന്‌ കുടിൽപുരക്കൽ തറവാട്ടിലെ മൂത്ത പെരുവണ്ണാൻ ചന്ദ്രദാസന്റെ നേതൃത്വത്തിൽ ഒരുക്കം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home