കഴുത്തൂട്ടിപുറായ ജിഎൽപിഎസ് വാർഷികാഘോഷത്തിന് തുടക്കം

കഴുത്തൂട്ടിപുറായ ഗവ. എൽപി സ്കൂൾ വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന ചിത്രരചനാ മത്സരം
മുക്കം
കൊടിയത്തൂർ കഴുത്തൂട്ടിപുറായ ഗവ. എൽപി സ്കൂളിന്റെ 67-ാം വാർഷികാഘോഷത്തിന് (ദ ഷോർ വൈബ്സ്) തുടക്കം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷം കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികളിലെയും സ്കൂളുകളിലെയും കുട്ടികൾ പങ്കെടുത്ത ചിത്രരചന, കളറിങ് മത്സരത്തോടെയാണ് തുടങ്ങിയത്. സ്കൂളിന് സമീപത്തുള്ള പൈതൃക ഗൃഹാങ്കണത്തിലെ പൂന്തോട്ടത്തിൽ പഞ്ചായത്ത് അംഗം എം ടി റിയാസ് ഉദ്ഘാടനം നിർവഹിച്ചു. ശംസു കുന്നത്ത് അധ്യക്ഷനായി. ഷരീഫ് അമ്പലക്കണ്ടി, ശിഹാബ് കുന്നത്ത്, വി വി നൗഷാദ്, എ കെ ഹാരിസ്, രാഗേഷ്, ലക്ഷ്മി, വിമല തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ടി കെ ജുമാൻ സ്വാഗതവും സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിൽനിന്നുള്ള എൽപി വിഭാഗം വിദ്യാർഥികൾ പങ്കെടുത്ത പ്രസംഗ മത്സരം നടന്നു. വെള്ളി രാവിലെ 10ന് പഞ്ചായത്തിലെ 26 അങ്കണവാടികളില്നിന്നുള്ള അധ്യാപികമാരും രക്ഷിതാക്കളും പങ്കെടുക്കുന്ന ഫുഡ് ഫെസ്റ്റ് നടക്കും. വൈകിട്ട് കെജി വിഭാഗം, സമീപത്തെ അങ്കണവാടികള്, പൂര്വ വിദ്യാര്ഥികള് എന്നിവര് അവതരിപ്പിക്കുന്ന കലാപരിപാടികളുണ്ടാകും.









0 comments