Deshabhimani

ശാസ്‌ത്രലോകം ഇന്ന്‌ മിഴിതുറക്കും

ജില്ലാ ശാസ്ത്രോത്സവത്തിന്‌ വടകരയിൽ തുടക്കം

The district school science festival will begin in Vatakara on Thursday.
വെബ് ഡെസ്ക്

Published on Nov 05, 2026, 01:52 AM | 1 min read

വടകര

പുതിയ ഉത്തരങ്ങളുടെയും ക‍ൗതുകങ്ങളുടെയും വേദിയായ ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിന്‌ വ്യാഴാഴ്ച വടകരയിൽ തുടക്കമാകും. ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ നഗരത്തിലെ അഞ്ച് വിദ്യാലയങ്ങളിലും നഗരസഭ ടൗൺഹാളിലുമായാണ് മേള നടക്കുകയെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലൈവ് മത്സരങ്ങളും റിസർച്ച് പ്രൊജക്ടുകളുടെ അവതരണവുമാണ് ഈ വർഷത്തെ മേളയുടെ പ്രത്യേകത. ഐടി മേളകളും വൊക്കേഷണൽ സ്‌കിൽ ഫെസ്റ്റിവലും നടക്കും. വ്യാഴം രാവിലെ ഒമ്പതര മുതൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ സാമൂഹ്യ ശാസ്ത്രമേളയോടെ ശാസ്‌ത്രോത്സവത്തിന് തുടക്കമാവും. വെള്ളി രാവിലെ ഒമ്പതരയ്ക്ക് സെന്റ്‌ ആന്റണീസ് ഹൈസ്‌കൂളിൽ പാറക്കൽ അബ്ദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷനാവും. വെള്ളി, ശനി ദിവസങ്ങളിലായി രാവിലെ ഒമ്പതര മുതൽ ഗണിതശാസ്ത്രമേള പുതുപ്പണം ജെഎൻഎം ഗവ. ഹയർ സെക്കൻഡറി സ്കൂളിലും, ശാസ്ത്രമേള എംയുഎം വിച്ച്എസ്എസിലും, പ്രവൃത്തി പരിചയ മേള സെന്റ്‌ ആന്റണീസ് ഗേൾസ് ഹൈസ്കൂളിലും, ഐടിമേള ബിഇഎം ഹയർ സെക്കൻഡറി സ്കൂളിലും, വൊക്കേഷണൽ എക്സ്പോ സ്‌കിൽ ഫെസ്റ്റ് എന്നിവ ടൗൺഹാളിലും നടക്കും. രജിസ്ട്രേഷൻ വ്യാഴം രാവിലെ 10മുതൽ പകൽ ഒന്നുവരെ വടകര സെന്റ്‌ ആന്റണീസ് ഹൈസ്കൂളിൽ നടക്കും. ​ സമാപന സമ്മേളനം ശനി വൈകിട്ട് ആറിന് സെന്റ്‌ ആന്റണീസ് ഹൈസ്‌കൂളിൽ കെ കെ രമ എംഎൽഎ ഉദ്ഘാടനംചെയ്യും. നഗരസഭ ചെയർപേഴ്സൺ പി കെ ശശി അധ്യക്ഷനാവും. ആറായിരത്തിലധികം വിദ്യാർഥികൾ 171 ഇനങ്ങളിൽ മാറ്റുരയ്ക്കും. വാർത്താ സമ്മേളനത്തിൽ എഇഒ വി കെ സുനിൽ, കെ നിഷ, വി കെ അസീസ്, എൻ പി ഹംസ, എൻ പി ഷിഹാബ്, അബീദ് അഹമ്മദ് എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home