പൂവണിഞ്ഞു ആ സ്വർണസ്വപ്‌നം

13 വയസ്സിന് താഴെയുള്ള ആൺകുട്ടികളുടെ 300 മീറ്ററിൽ കല്ലാനോട് സെന്റ് മേരീസ് എച്ച്എസിന്റെ ബെർണാഡ് ബ്രിജേഷ് (നടുവിൽ) ഒന്നാമതായി ഫിനിഷ് ചെയ്യുന്നു
കോഴിക്കോട് കഴിഞ്ഞ വർഷത്തെ ജില്ലാ മിനി അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 200 മീറ്റർ ഓട്ടത്തിൽ വെള്ളി നേടിയപ്പോൾ ആ കുഞ്ഞു മനസ്സ് ഒരു കാര്യം ഉറപ്പിച്ചു. അടുത്ത തവണ സ്വർണം നേടിയേ മടങ്ങൂ. ആ സ്വപ്‌നം സാക്ഷാത്‌കരിച്ചാണ് കല്ലാനോട് സെന്റ് മേരീസ് എച്ച്‌എസിലെ ഏഴാം ക്ലാസ് വിദ്യാർഥി ബെർണാർഡ് ബ്രിജേഷ് മടങ്ങിയത്. 300 മീറ്റർ ഓട്ടത്തിലാണ് സ്വർണനേട്ടം. വിജയത്തിനിടയിലും ഇത്തവണയും 200 മീറ്ററിൽ കാലിടറിയത് നൊമ്പരമായി. സ്‌കൂളിൽ പഠിക്കുമ്പോൾ സ്‌പ്രിന്റ് ഇനങ്ങളിൽ തിളങ്ങിയ അച്ഛൻ ബ്രിജേഷും അമ്മ സൂസന്റെയും പാതയിലൂടെയാണ് ബെർണാർഡിന്റെയും യാത്ര.









0 comments